യുകെയില്‍ ആലപ്പുഴ സ്വദേശിയായ മലയാളി നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബ്രാഡ്‌ഫോര്‍ഡ് റോയല്‍ ഇന്‍ഫോമറി ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന വൈശാഖ് രമേശ് (35) ആണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഏകദേശം ഒരു വര്‍ഷം മുമ്പ് മാത്രമാണ് വൈശാഖ് യുകെയിലെത്തിയത്. നാട്ടിലായിരുന്ന ഭാര്യ ശരണ്യ യുകെയിലെത്തിയത് മൂന്നാഴ്ച മുമ്പ് മാത്രമാണ്.
കര്‍ണാടകയിലെ ഷിമോഗയിലാണ് വൈശാഖ് നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ബംഗളൂരു, മുംബൈ, കോഴിക്കോട് എന്നിവിടങ്ങളില്‍ ജോലി ചെയ്ത ശേഷമാണ് യുകെയില്‍ എത്തിയത്.
ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ പ്രാദേശിക മലയാളി കൂട്ടായ്മയില്‍ സജീവമായിരുന്ന വൈശാഖിന് നല്ലൊരു സുഹൃദ് വലയം തന്നെയുണ്ടായിരുന്നു. നല്ലൊരു ഗായകന്‍ കൂടിയായ വൈശാഖ് യുകെയില്‍ നിരവധി വേദികളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ നവംബര്‍ 1 നായിരുന്നു വൈശാഖിന്റെ ജന്മദിനം.
വൈശാഖിന്റെ അപ്രതീക്ഷിത വേര്‍പാട് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സഹാചര്യത്തിലാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും. സംസ്‌കാരം പിന്നീട്.