CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 27 Seconds Ago
Breaking Now

ആലത്തൂര്‍ സ്വദേശിയായ 27 കാരന്‍ യുകെയില്‍ പനി ബാധിച്ചു മരിച്ചു ; മൂന്നു വര്‍ഷം മുമ്പ് വിദ്യാര്‍ത്ഥി വിസയിലെത്തിയ ലിബിന്റെ മരണത്തില്‍ ഞെട്ടലോടെ പ്രിയപ്പെട്ടവര്‍

നോട്ടിങ്ഹാം ക്വീന്‍സ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം.

പാലക്കാട് സ്വദേശി യുകെയില്‍ പനിയെ തുടര്‍ന്ന് മരണമടഞ്ഞു. മൂന്നു വര്‍ഷം മുമ്പ് വിദ്യാര്‍ത്ഥി വിസയില്‍ യുകെയിലെത്തിയ ആലത്തൂര്‍ സ്വദേശി ലിബിന്‍ എം ലിജോയാണ് മരിച്ചത്. 27 വയസായിരുന്നു. ഒരാഴ്ചയായി പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

 നോട്ടിങ്ഹാം ക്വീന്‍സ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. ബോസ്റ്റണില്‍ സെന്റ് ആന്റണീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിരേഷന്‍ ഇടവകാംഗമായിരുന്നു.

നാട്ടില്‍ നിന്ന് ബിസിനസ് ആന്‍ഡ് മാനേജ്മെന്റ് പഠനത്തിനായി എത്തിയതായിരുന്നു ലിബിന്‍. 

പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ഇരട്ടക്കുളം മണ്ടുമ്പാല്‍ ഹൗസില്‍ ലിജോ എം ജോയിയാണ് പിതാവ്. ബെനി ലിജോയാണ് മാതാവ്.

സംസ്‌കാരം നാട്ടില്‍ നടത്താനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്.

നാട്ടില്‍ തേനിടുക്ക് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി അംഗങ്ങളാണ് ലിബിന്റെ കുടുംബം. ലിബിന്റെ വിയോഗത്തില്‍ കുടുംബത്തിന്റെ വേദനയില്‍ യൂറോപ് മലയാളിയും പങ്കുചേരുന്നു

 

 

 




കൂടുതല്‍വാര്‍ത്തകള്‍.