CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 58 Minutes 1 Seconds Ago
Breaking Now

സ്ത്രീത്വത്തെ അപമാനിക്കാനുള്ള ശ്രമത്തെ അപലപിക്കുന്നു; ഹണി റോസിന് പൂര്‍ണ്ണ പിന്തുണയുമായി 'അമ്മ' സംഘടന

തനിക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് പരസ്യമായി രംഗത്തെത്തിയ നടി ഹണി റോസിന് പിന്തുണയുമായി മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' സംഘടന രംഗത്ത്. ഹണി റോസിന്റെ നിയമപോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് അമ്മ സംഘടനയുടെ അഡ്‌ഹോക്ക് കമ്മിറ്റി അറിയിച്ചു.

അഡ്‌ഹോക്ക് കമ്മിറ്റിയുടെ വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഞങ്ങളുടെ അംഗവും മലയാള സിനിമയിലെ പ്രമുഖ അഭിനയത്രികൂടിയായ കുമാരി ഹണി റോസിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുവാനും, അതുവഴി സ്ത്രീത്വത്തെയും, അവരുടെ തൊഴിലിനേയും, അപഹസിക്കുവാനും ചിലര്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങളെ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ ഇതിനാല്‍ അപലപിച്ചുകൊള്ളുന്നു. അതോടൊപ്പം തന്നെ പ്രസ്തുത വിഷയത്തില്‍ കുമാരി ഹണി റോസ് നടത്തുന്ന എല്ലാ വിധ നിയമപ്പോരാട്ടങ്ങള്‍ക്കും അമ്മ സംഘടന പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും, ആവശ്യമെങ്കില്‍ വേണ്ടുന്ന എല്ലാവിധ നിയമസഹായം നല്‍കുവാന്‍ ഒരുക്കമാണെന്നും മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ അഡ്ഹോക്ക് കമ്മിറ്റി ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.