ജയില്‍ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളിയ്‌ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും, ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത വിവാഹിതയായ വനിതാ പ്രിസണ്‍ ഓഫീസര്‍ക്ക് 15 മാസം ജയില്‍ശിക്ഷ. പൊതുവിശ്വാസം ലംഘിച്ച് ഞെട്ടിച്ച ഓഫീസറെയാണ് കോടതി ജയിലിലേക്ക് അയച്ചത്.
വാന്‍ഡ്‌സ്‌വര്‍ത്ത് ജയിലില്‍ നിന്നുള്ള ലൈംഗിക ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് 31-കാരി ലിന്‍ഡാ ഡി സൂസാ എബ്രിയു കുരുങ്ങിയത്. അച്ചടക്ക ലംഘനം നടത്തിയതായി ലിന്‍ഡ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. തടവുകാരനായ ലിന്റണ്‍ വെയ്‌റിച്ചുമായി യൂണിഫോം അണിഞ്ഞ് നില്‍ക്കുന്ന ഓഫീസര്‍ സെക്‌സില്‍ ഏര്‍പ്പെടുന്നതായിരുന്നു ദൃശ്യങ്ങള്‍.
ബ്രസീലില്‍ നിന്നുള്ള ഡി സൂസ എബ്രിയു സ്വിംഗര്‍ ജോലിയും ചെയ്തിരുന്നു. പിതാവിനൊപ്പം ഹീത്രൂ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യവെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഐല്‍വര്‍ക്ക് ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയ്‌ക്കൊടുവിലാണ് മുന്‍ ഓഫീസര്‍ക്ക് 15 മാസം ജയില്‍ശിക്ഷ വിധിച്ചത്. എന്നിരുന്നാലും ഇതില്‍ കാല്‍ശതമാനം ശിക്ഷ പൂര്‍ത്തിയാക്കി ഇവര്‍ പുറത്തിറങ്ങാന്‍ കഴിയും.
പ്രിസണ്‍ ഓഫീസര്‍ പദവി അപകടത്തിലാക്കുകയും, അച്ചടക്കം ലംഘിക്കുകയും, ഓഫീസര്‍മാരെ കൂടുതല്‍ അപകടത്തിലേക്ക് തള്ളിവിടുകയുമാണ് ചെയ്തതെന്ന് ജഡ്ജ് ചൂണ്ടിക്കാണിച്ചു. ഇതേ തടവുകാരനുമായി മറ്റൊരു തവണയും സെക്‌സില്‍ ഏര്‍പ്പെട്ടിരുന്നതായി എബ്രിയു സമ്മതിച്ചു. ലൈംഗിക ടേപ്പ് ചിത്രീകരിച്ച ദിവസം തന്നെ സെക്‌സ് നല്‍കുന്ന ദൃശ്യങ്ങള്‍ ഇവരുടെ ബോഡി ക്യാമറയിലും പിടിക്കപ്പെട്ടിരുന്നു.
കെന്‍സിംഗ്ടണില്‍ നിന്നും 65,000 പൗണ്ടിന്റെ വസ്തുക്കള്‍ മോഷ്ടിച്ച കേസില്‍ കഴിഞ്ഞ ജൂണില്‍ നാലര വര്‍ഷം ശിക്ഷ ലഭിച്ച് അകത്തായ പ്രതിയാണ് വെയ്‌റിച്ച്. സംഭവത്തിന് ശേഷം താന്‍ ദൈവത്തില്‍ അഭയം തേടിയെന്നാണ് എബ്രിയു അവകാശപ്പെടുന്നത്. ഇവര്‍ക്ക് അശ്ലീല കണ്ടന്റ് പങ്കുവെയ്ക്കുന്ന ഒണ്‍ലിഫാന്‍സ് അക്കൗണ്ടും ഉണ്ടായിരുന്നു.