പ്രായം തെളിയിക്കാനുള്ള രേഖ ആവശ്യപ്പെട്ടാല്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുത്ത് കാണിക്കുന്നത് എളുപ്പമുള്ള പണിയായിരുന്നു. എന്നാല്‍ ഇനി മുതല്‍ അത് സാധ്യമാകില്ല. കാരണം ഡ്രൈവിംഗ് ലൈസന്‍സുകള്‍ കാര്‍ഡ് വേര്‍ഷനില്‍ നിന്നും ഡിജിറ്റല്‍ രൂപത്തിലേക്കാണ് മാറുന്നത്.
ഡിജിറ്റല്‍ വേര്‍ഷന്‍ ഈ വര്‍ഷം തന്നെ നടപ്പിലാക്കുമെന്ന് യുകെ ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. സമ്മറില്‍ ഇതിനുള്ള പുതിയ ആപ്പും പുറത്തുവിടും. ഔദ്യോഗിക രേഖകള്‍ സൂക്ഷിച്ച് വെയ്ക്കാനുള്ള വാല്ലറ്റും ഇതില്‍ ഉള്‍പ്പെടുത്തും.
വെറ്ററെന്‍ കാര്‍ഡായാണ് ഇത് ആരംഭിക്കുക. ഇതിന് ശേഷമാകും ഡ്രൈവിംഗ് ലൈസന്‍സുകള്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പാക്കുക. സുരക്ഷയ്ക്കായി ഫേഷ്യല്‍ റെക്കഗ്നിഷന്‍ പോലുള്ള ആധുനിക സാങ്കേതികവിദ്യകളും വാല്ലറ്റ് ഫീച്ചറില്‍ ഉള്‍പ്പെടും. എന്നിരുന്നാലും ചെറിയ പ്ലാസ്റ്റിക് കാര്‍ഡിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ സൗകര്യവും തുടര്‍ന്നും ഉപയോഗിക്കാമെന്ന് ഗവണ്‍മെന്റ് പറയുന്നു.
2027 അവസാനത്തോടെ ഈ വാല്ലറ്റില്‍ പല തരത്തിലുള്ള രേഖകള്‍ ഉള്‍പ്പെടുത്താമെന്ന് പ്രതീക്ഷിക്കുന്നതായി സയന്‍സ് & ടെക്‌നോളജി സെക്രട്ടറി പീറ്റര്‍ കൈല്‍ പറഞ്ഞു. ഡിബിഎസ് ചെക്കുകള്‍ക്ക് പുറമെ ഗവണ്‍മെന്റ് പ്രസിദ്ധീകരിക്കുന്ന മറ്റെല്ലാ ക്രെഡന്‍ഷ്യലുകളും ഇതില്‍ ഉള്‍പ്പെടുത്താന്‍ കഴിയും. ഗവണ്‍മെന്റില്‍ നിന്നുള്ള കത്തിടപാടുകളും വിര്‍ച്വലാകുന്നതോടെ ഇത് എളുപ്പമായി മാറുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Gov.UK Wallet എന്ന വിലാസത്തിലാണ് ആളുകള്‍ക്ക് ബെനഫിറ്റ് യോഗ്യതകള്‍ തെളിയിക്കാനും, പ്രായം പരിശോധിക്കാനും, മദ്യം വാങ്ങാനും, ഉപകരണങ്ങള്‍ സ്വന്തമാക്കാനും എളുപ്പത്തില്‍ സാധിക്കുകയെന്ന് മന്ത്രി പറയുന്നു.