CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 3 Minutes 25 Seconds Ago
Breaking Now

ഊര്‍ദ്ധശ്വാസം വലിച്ച് ഉന്നത യുകെ യൂണിവേഴ്‌സിറ്റികള്‍; പണം ലാഭിക്കാന്‍ നൂറുകണക്കിന് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു; നഴ്‌സിംഗും, മ്യൂസിക്കും ഉള്‍പ്പെടെ കോഴ്‌സുകള്‍ പഠിപ്പിക്കുന്നത് അവസാനിപ്പിച്ച് കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് നിലച്ചത് പണിയായി

ഏഴ് ശതമാനം തൊഴില്‍ശേഷി കുറയ്ക്കാനാണ് യൂണിവേഴ്‌സിറ്റി ഉദ്ദേശിക്കുന്നത്

വിദേശ വിദ്യാര്‍ത്ഥികളെ ഒഴിവാക്കി ജീവിച്ച് പോകാമെന്ന സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി നേരിട്ട യുകെ യൂണിവേഴ്‌സിറ്റികള്‍ വന്‍തോതില്‍ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ രണ്ട് മുന്‍നിര യൂണിവേഴ്‌സിറ്റികളാണ് തൊഴിലുകള്‍ വെട്ടിനിരത്തുന്നത്. 

400 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി വ്യക്തമാക്കി. എന്നാല്‍ ഇതിനൊപ്പം ഏതാനും ഡിഗ്രി പ്രോഗ്രാമുകളും യൂണിവേഴ്‌സിറ്റി അവസാനിപ്പിക്കുകയാണ്. ഡുര്‍ഹാം യൂണിവേഴ്‌സിറ്റി 200 പ്രൊഫഷണല്‍ സര്‍വ്വീസ് ജീവനക്കാരെയാണ് ചുരുക്കുന്നത്. 

300 ജോലിക്കാരെ കുറയ്ക്കുമെന്ന് ന്യൂകാസില്‍ യൂണിവേഴ്‌സിറ്റ് പ്രഖ്യാപിച്ച് ഒരാഴ്ച തികയുന്നതിന് മുന്‍പാണ് രണ്ട് റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ ഈ പ്രഖ്യാപനം നടത്തുന്നത്. അടുത്തിടെ ഫീസ് വര്‍ദ്ധിപ്പിച്ചെങ്കിലും പിടിച്ചുനില്‍ക്കാന്‍ മറ്റ് വഴികളില്ലാതെ വന്നതോടെയാണ് പ്രമുഖ സ്ഥാപനങ്ങള്‍ ഈ വഴി തെരഞ്ഞെടുക്കുന്നത്. 

കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി നഴ്‌സിംഗ് കോഴ്‌സ് ഉള്‍പ്പെടെയാണ് നിര്‍ത്തലാക്കുന്നതെന്നാണ് വിവരം. കൂടാതെ ഹിസ്റ്ററി, മോഡേല്‍ ലാംഗ്വേജ് & ട്രാന്‍സ്ലേഷന്‍, മ്യൂസിക്, റിലീജ്യണ്‍ & തിയോളജി കോഴ്‌സുകള്‍ ഇനി ഉണ്ടാകില്ല. ഏഴ് ശതമാനം തൊഴില്‍ശേഷി കുറയ്ക്കാനാണ് യൂണിവേഴ്‌സിറ്റി ഉദ്ദേശിക്കുന്നത്. വേണ്ടിവന്നാല്‍ നിര്‍ബന്ധിത വിരമിക്കല്‍ പദ്ധതി ഉള്‍പ്പെടെ നടപ്പിലാക്കും. 

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ആപ്ലിക്കേഷനുകള്‍ ഇടിഞ്ഞതും, സാമ്പത്തിക സമ്മര്‍ദം രൂക്ഷമായതും പ്രതിസന്ധിയായതോടെയാണ് ഈ തീരുമാനത്തിലേക്ക് എത്തിയതെന്ന് യൂണിവേഴ്‌സിറ്റി പറഞ്ഞു. ഡിപ്പന്‍ഡന്റ്‌സിനെ കൊണ്ടുവരുന്നതിന് ഉള്‍പ്പെടെ പുതിയ വിസാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വരവിനെ ബാധിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.