CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 12 Minutes 2 Seconds Ago
Breaking Now

അര മില്ല്യണ്‍ ഭവനഉടമകളെ കാത്തിരിക്കുന്നത് മോര്‍ട്ട്‌ഗേജ് ദുരിതം; യുകെ ബോണ്ട് വിപണിയിലെ കുഴപ്പങ്ങള്‍ വാര്‍ഷിക ബില്ലുകളില്‍ 280 പൗണ്ട് കൂട്ടിച്ചേര്‍ക്കും; കൂടുതല്‍ നികുതി വര്‍ദ്ധനവുകള്‍ക്ക് സാധ്യത തള്ളിക്കളയാതെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്; ഹീത്രൂവില്‍ മൂന്നാമത്തെ റണ്‍വെ പ്രഖ്യാപിച്ചു

ബിസിനസ്സ് ചെയ്യാനുള്ള ലോകത്തിലെ ഏറ്റവും മികച്ച ഇടമായി ബ്രിട്ടനെ മാറ്റുമെന്നാണ് റീവ്‌സിന്റെ പ്രഖ്യാപനം

യുകെ ബോണ്ട് വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ മോര്‍ട്ട്‌ഗേജ് ദുരിതം വര്‍ദ്ധിപ്പിക്കുമെന്ന് ആശങ്ക. 500,000-ലേറെ ബ്രിട്ടീഷുകാരുടെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ശരാശരി 280 പൗണ്ടെങ്കിലും വാര്‍ഷിക തിരിച്ചടവില്‍ കൂട്ടിച്ചേര്‍ക്കപ്പെടുമെന്നാണ് സൂചന. 

വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ മൂലം കടമെടുത്ത പണത്തിന് പലിശ നല്‍കാന്‍ ട്രഷറിക്ക് പ്രതിവര്‍ഷം 7 ബില്ല്യണ്‍ പൗണ്ടിന്റെ അധിക ബാധ്യത വരുമെന്നാണ് റെസൊലൂഷന്‍ ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട്. ഇത് പൊതു ഖജനാവിനെ സമ്മര്‍ദത്തിലേക്ക് തള്ളിവിടും. ബജറ്റിന് പിന്നാലെ കടമെടുപ്പ് ചെലവുകള്‍ ഉയര്‍ന്നതാണ് പരക്കംപാച്ചിലിന് ഇടയാക്കിയത്. 

2025-ല്‍ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് ഡീലുകള്‍ കാലാവധി തീരുന്ന 570,000 കുടുംബങ്ങളാണുള്ളത്. നിലവിലെ സ്ഥിതിയില്‍ വാര്‍ഷിക്ക തിരിച്ചടവ് ശരാശരി 2700 പൗണ്ടായി വര്‍ദ്ധിക്കുമെന്നാണ് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നത്. അതേസമയം ഈ വര്‍ഷം കൂടുതല്‍ നികുതി വര്‍ദ്ധനവുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാന്‍ റേച്ചല്‍ റീവ്‌സ് ഇപ്പോഴും തയ്യാറായിട്ടില്ല. 

എന്നുമാത്രമല്ല കൂടുതല്‍ നികുതി പിടിച്ചെടുക്കലിന് സാധ്യതയുണ്ടെന്നാണ് ചാന്‍സലര്‍ സൂചന നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നത് സംബന്ധിച്ച് സുപ്രധാന പ്രസംഗം നടത്തവെയാണ് കൂടുതല്‍ നികുതികളും, കര്‍ശന ധനകാര്യ നിയന്ത്രണവും തള്ളിക്കളയാത്ത നിലപാട് അവര്‍ സ്വീകരിച്ചത്. 

അതേസമയം ഹീത്രൂവില്‍ മൂന്നാമത്തെ റണ്‍വെ നിര്‍മ്മിക്കുമെന്ന് ചാന്‍സലര്‍ പ്രഖ്യാപിച്ചു. ബിസിനസ്സ് ചെയ്യാനുള്ള ലോകത്തിലെ ഏറ്റവും മികച്ച ഇടമായി ബ്രിട്ടനെ മാറ്റുമെന്നാണ് റീവ്‌സിന്റെ പ്രഖ്യാപനം. 




കൂടുതല്‍വാര്‍ത്തകള്‍.