Breaking Now

രാഷ്ട്രപതിയുടെ സുരക്ഷാ ചുമതല ഇനി മുതൽ എസ് പി ജിയുടെ കീഴിൽ

ലഷ്കര്‍ ഇ തൊയ്ബയുടെ ആക്രമണ ഭീഷണിയെ തുടര്‍ന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സുരക്ഷ ഇനി മുതൽ എസ് പി ജിയുടെ കൈകളിൽ.

ലഷ്കര്‍ ഇ തൊയ്ബയുടെ ആക്രമണ ഭീഷണിയെ തുടര്‍ന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സുരക്ഷ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന് (എസ്പിജി) കൈമാറും. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ സുരക്ഷാ ചുമതലയും എസ്പിജിയ്ക്ക് കൈമാറാന്‍ തീരുമാനമായി.

ലഷ്കര്‍ ഇ തൊയ്ബയുടെ ഭീഷണിയെ തുടര്‍ന്ന് വിവിധ സുരക്ഷാ ഏജന്‍സികളുടെ നിര്‍ദ്ദേശം പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇപ്പോള്‍ ദില്ലി പോലീസിനാണ് സുരക്ഷാ ചുമതല. പ്രത്യേക സുരക്ഷയ്ക്കായി ഇതിനായി എസ്പിജി ആക്ട് ഭേദഗതി ചെയ്യാനും നിര്‍ദ്ദേശമുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.