CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 28 Seconds Ago
Breaking Now

ബ്രിട്ടന് ട്രംപിന്റെ 'സ്‌പെഷ്യല്‍' കെയര്‍ കിട്ടില്ല? 90 ദിവസത്തേക്ക് ചുങ്കം ചുമത്തലിന് ഇടവേള നല്‍കിയതില്‍ കീര്‍ സ്റ്റാര്‍മറിന് ആശ്വാസം; യുകെ-യുഎസ് സ്വതന്ത്ര വ്യാപാര കരാര്‍ നേടാന്‍ നെട്ടോട്ടം; കരാര്‍ കൈക്കലാക്കാന്‍ 'അസാധാരണ' ഇളവുകള്‍ നല്‍കേണ്ടിവരുമെന്ന് ആശങ്ക

ട്രംപ് താരിഫുകള്‍ 90 ദിവസത്തേക്ക് മരവിപ്പിച്ച് നിര്‍ത്തിയതില്‍ സന്തോഷമുണ്ടെന്ന് കീര്‍ സ്റ്റാര്‍മര്‍

ഇപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ആരാണെന്ന ചോദ്യത്തിന് ആര്‍ക്കും സംശയം ഇല്ലാതെ ഉത്തരം നല്‍കാന്‍ കഴിയും. എന്നാല്‍ ഒരു പതിവ് പ്രസിഡന്റിനെ പോലെയല്ല ഡൊണാള്‍ഡ് ട്രംപ് പെരുമാറുന്നത്. ഒന്നാന്തരം ബിസിനസ്സുകാരനായ ട്രംപ് പ്രസിഡന്റ് പദവിയും അതുപോലെ കൈകാര്യം ചെയ്യുകയാണ്. ഈ ഘട്ടത്തില്‍ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി വിലപേശുകയാണ് ട്രംപ്. അടുത്ത സുഹൃത്തെന്ന് കരുതുന്ന ബ്രിട്ടന് പോലും ഇതില്‍ ഇളവ് ലഭിക്കുന്നില്ലെന്നതാണ് വസ്തുത. 

ഇതുവരെ പ്രഖ്യാപിച്ച നികുതികള്‍ക്ക് 90 ദിവസത്തെ ഇടവേള അനുവദിച്ച ട്രംപ് താന്‍ എന്തെല്ലാം ചെയ്യാന്‍ തയ്യാറാണെന്ന് വ്യാപാര രാജ്യങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ് ചെയ്തത്. തല്‍ക്കാലത്തേക്കെങ്കിലും ഈ ചുങ്കം ചുമത്തല്‍ നിര്‍ത്തിവെച്ച ട്രംപ് നടപടിയെ സ്റ്റാര്‍മര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഈ സമയം കൊണ്ട് സ്വതന്ത്ര വ്യാപാര കരാര്‍ നേടിയെടുക്കാനാണ് ബ്രിട്ടന്റെ ശ്രമം. 

എന്നാല്‍ ഇതിനായി അസാധാരണമായ ഇളവുകള്‍ യുഎസിന് അനുവദിക്കേണ്ടി വരുമെന്നാണ് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ട്രംപിന്റെ ആഗോള തീരുവ യുദ്ധത്തില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാന്‍ ബ്രിട്ടന് പ്രത്യേക സാധ്യതയുണ്ടെന്നാണ് പ്രധാനമന്ത്രി കരുതിയിരുന്നതും, അവകാശപ്പെട്ടിരുന്നതും. 10 ശതമാനം ബേസ്‌ലൈന്‍ താരിഫ് നിലനില്‍ക്കുമെന്നും, ഇതില്‍ താഴേക്ക് പോകാന്‍ ട്രംപിന് അസാധാരണ കരാര്‍ ലഭിക്കേണ്ടി വരുമെന്ന് ട്രംപിന്റെ നാഷണല്‍ ഇക്കണോമിക് കൗണ്‍സില്‍ ഡയറക്ടര്‍ കെവിന്‍ ഹാസെറ്റ് സിഎന്‍ബിസിയില്‍ പ്രതികരിച്ചു. 

ട്രംപ് താരിഫുകള്‍ 90 ദിവസത്തേക്ക് മരവിപ്പിച്ച് നിര്‍ത്തിയതില്‍ സന്തോഷമുണ്ടെന്ന് കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. എന്നാല്‍ വെല്ലുവിളികള്‍ അവസാനിക്കുന്നില്ലെന്ന് അദ്ദേഹം സമ്മതിക്കുന്നു. സ്വതന്ത്ര വ്യാപാര കരാര്‍ നേടാന്‍ ശ്രമം പുരോഗമിക്കുമ്പോഴും 10 ശതമാനം നീക്കാന്‍ സാധ്യതയില്ലെന്ന് അധികൃതര്‍ രഹസ്യമായി പറയുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.