വംശവെറിയന്‍മാരെന്ന് മുദ്ര കുത്തുമെന്ന് ഭയന്ന് ഏഷ്യന്‍ (പാകിസ്ഥാനി) ഗ്രൂമിംഗ് സംഘങ്ങള്‍ക്കെതിരെ വിരലനക്കാന്‍ പോലീസ് സേനകളും, കൗണ്‍സിലുകളും ഭയന്നുവെന്ന് കണ്ടെത്തി സുപ്രധാന റിപ്പോര്‍ട്ട്. വൈറ്റ്ഹാള്‍ ഉദ്യോഗസ്ഥ ബരോണസ് കാസി നടത്തിയ അന്വേഷണത്തില്‍ ആയിരക്കണക്കിന് പെണ്‍കുട്ടികളെ വേട്ടയാടിയ ബലാത്സംഗ പ്രതികളുടെ വിവരങ്ങള്‍ മറച്ചുവെയ്ക്കാന്‍ കൗണ്‍സിലുകളും, പോലീസ് സേനകളും, ഹോം ഓഫീസും ശ്രമിച്ച് പോന്നതായി കണ്ടെത്തലുള്ളത്.
ഇത്തരം കേസുകളുടെ വിവരങ്ങള്‍ മറച്ചുവെച്ച് 'നല്ലത്' ചെയ്യാന്‍ ശ്രമിച്ച ആളുകള്‍ക്കെതിരെ ബരോണസ് കാസി റിപ്പോര്‍ട്ടില്‍ ആഞ്ഞടിച്ചു. വംശവെറിയന്‍മാര്‍ക്ക് കൂടുതല്‍ ആയുധം നല്‍കുന്ന നിലയിലാണ് അവസ്ഥ ചെന്നുകലാശിച്ചത്. വര്‍ഷങ്ങളായി ഈ വിഷയത്തില്‍ മുന്നറിയിപ്പുകള്‍ പലത് ലഭിച്ചിട്ടും ദേശീയ തലത്തില്‍ കൃത്യമായ ഡാറ്റ ശേഖരിക്കാന്‍ പോലും കഴിഞ്ഞില്ലെന്നത് പൊതുസേവനത്തില്‍ നേരിട്ട കനത്ത വീഴ്ചയാണെന്ന് കുറ്റപ്പെടുത്തലുണ്ട്.
കാല്‍ശതമാനം കേസുകളില്‍ മാത്രമാണ് കുറ്റവാളികളുടെ വംശം രേഖപ്പെടുത്തിയത്. എന്നിരുന്നാലും റോത്തര്‍ഹാം, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, വെസ്റ്റ് യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളിലെ പോലീസ് നല്‍കിയ വിവരങ്ങള്‍ പ്രകാരം ഏഷ്യന്‍ വംശ പശ്ചാത്തലമുള്ള പുരുഷന്‍മാരാണ് ഈ കേസുകളിലെ പ്രധാന വേട്ടക്കാരെന്ന് തിരിച്ചറിയുന്നുണ്ട്.
റോത്തര്‍ഹാമിലെ ചരിത്രപരമായ കേസ് അന്വേഷണത്തില്‍ പ്രതികളില്‍ മൂന്നില്‍ രണ്ട് പേരും പാകിസ്ഥാനികളാണെന്ന് നാഷണല്‍ ക്രൈം ഏജന്‍സി കണ്ടെത്തിയിരുന്നു. കേവലം 4 ശതമാനം പ്രാദേശിക ജനങ്ങളാണ് ഇത്തരം കേസുകളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. ഇപ്പോള്‍ നിലവിലുള്ള ഒരു ഡസന്‍ പോലീസ് ഓപ്പറേഷനുകളില്‍ ഗ്രൂമിംഗ് സംഘങ്ങളില്‍ പെട്ടവരില്‍ ഭൂരിഭാഗവും അഭയാര്‍ത്ഥികളോ, വിദേശത്ത് ജനിച്ചവരോ ആണെന്ന് കണ്ടെത്തിയിട്ടുള്ളതായി റിപ്പോര്‍ട്ട് പറയുന്നു.
ബ്രിട്ടനിലെ അധികാരികള്‍ ഇരകളുടെ പരാതികള്‍ കേള്‍ക്കാനും തയ്യാറായില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. ചൂഷണം റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ച പെണ്‍കുട്ടികളെ അവഗണിക്കുകയും, ക്രിമിനലുകളായി കണ്ട് അറസ്റ്റ് ചെയ്യുകയാണ് ചെയ്തത്. രാജ്യത്തിന്റെ പേരില്‍ സംഭവത്തില്‍ ഇരകളോട് ഹോം സെക്രട്ടറി വെറ്റ് കൂപ്പ് മാപ്പ് പറഞ്ഞു.