CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 3 Minutes 44 Seconds Ago
Breaking Now

സോറി, തല്‍ക്കാലം സര്‍പ്രൈസുകളില്ല! പലിശ നിരക്ക് 4.25 ശതമാനത്തില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ബേസ് റേറ്റ് കുറയ്ക്കുന്നതിനെ അനുകൂലിച്ചത് മൂന്ന് അംഗങ്ങള്‍ മാത്രം; ഭക്ഷ്യവില വര്‍ദ്ധനയും, മിഡില്‍ ഈസ്റ്റ് സംഘര്‍ഷവും പ്രതിസന്ധി; പ്രാര്‍ത്ഥനയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലാതെ റീവ്‌സ്!

ആഗോള സാമ്പത്തിക സ്ഥിതിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥകള്‍ പണപ്പെരുപ്പത്തെ വീണ്ടും ഉയരങ്ങളിലെത്തിക്കുകയാണ്

സര്‍പ്രൈസുകളില്ലാതെ പലിശ നിരക്കുകളില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ പ്രതീക്ഷിച്ചത് പോലെ ബേസ് റേറ്റ് 4.25 ശതമാനത്തില്‍ നിലനിര്‍ത്താനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനം കൈക്കൊണ്ടത്. മോണിറ്ററി പോളിസി കമ്മിറ്റിയില്‍ ആറ് അംഗങ്ങള്‍ നിരക്ക് നിലനിര്‍ത്താന്‍ അനുകൂലിച്ചപ്പോള്‍ മൂന്ന് പേരാണ് നിരക്ക് കുറയ്ക്കാന്‍ വോട്ട് രേഖപ്പെടുത്തിയത്. 

ഉയരുന്ന ഭക്ഷ്യവിലയും, മിഡില്‍ ഈസ്റ്റ് സംഘര്‍ഷം മൂലം എണ്ണ വില സമ്മര്‍ദം നേരിടുന്നതുമാണ് കേന്ദ്ര ബാങ്കിനെ തിടുക്കം പിടിച്ചൊരു തീരുമാനം എടുക്കുന്നതില്‍ നിന്നും വിലക്കിയത്. ചാഞ്ചാടിക്കൊണ്ടിരിക്കുന്ന പണപ്പെരുപ്പ നിരക്കിനെ ഒതുക്കാന്‍ പലിശ നിരക്കാണ് ഉപയോഗിക്കുന്നത്. കൂടാതെ ആഗോള സാമ്പത്തിക സ്ഥിതിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥകള്‍ പണപ്പെരുപ്പത്തെ വീണ്ടും ഉയരങ്ങളിലെത്തിക്കുകയാണ്. 

ഭക്ഷ്യവില വര്‍ദ്ധനവാണ് പണപ്പെരുപ്പ സമ്മര്‍ദം ഉയര്‍ത്തുന്ന മറ്റൊരു ഘടകം. ഏറ്റവും പുതിയ കണക്ക് പ്രകാരം മേയ് മാസത്തില്‍ ഭക്ഷ്യ, മദ്യേതര പാനീയങ്ങളുടെ വില 4.4 ശതമാനമാണ് വര്‍ദ്ധിച്ചത്. ഒരു വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഐസ്‌ക്രീം മുതല്‍ കോഫി, ചീഫ്, മാംസം എന്നിവയുടെ വിലയും ഉയരുകയാണ്. 

ആകെ പണപ്പെരുപ്പം 3.4 ശതമാനത്തിലാണ്. ബാങ്ക് ലക്ഷ്യമിടുന്നത് 2 ശതമാനവും. പലിശ നിരക്ക് നിലനിര്‍ത്താനുള്ള തീരുമാനം സേവിംഗ്‌സുകാര്‍ക്ക് നല്ല വാര്‍ത്തയാണ്. സേവിംഗ്‌സ് റേറ്റ് കൂടുതല്‍ കാലം ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നു. അതേസമയം ബ്രിട്ടന്റെ തൊഴില്‍ വിപണി ദുര്‍ബലമാകുന്നത് ആഗോള വെല്ലുവിളികളെ അതിജീവിച്ച് പലിശ നിരക്ക് കുറയ്ക്കാന്‍ അധികം വൈകാതെ വഴിയൊരുക്കുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നല്‍കുന്ന സൂചന. 

വര്‍ദ്ധിക്കുന്ന തൊഴിലില്ലായ്മ നിരക്കും, എംപ്ലോയര്‍മാര്‍ തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതും പോസിറ്റീവായി ഭവിക്കുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്. ഏതെങ്കിലും വിധത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചയെ ഉത്തേജിപ്പിക്കാന്‍ കഴിയണമെന്ന പ്രാര്‍ത്ഥനയിലാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ജനങ്ങള്‍ക്ക് മേല്‍ നികുതിഭാരം ചുമത്തിയതിന്റെ തിരിച്ചടിയാണെങ്കിലും ഇത് കൊണ്ട് ഗുണം കിട്ടുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. 




കൂടുതല്‍വാര്‍ത്തകള്‍.