CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 48 Seconds Ago
Breaking Now

18 കോടി ചെലവില്‍ പത്തുവര്‍ഷം കൊണ്ട് 90ഡിഗ്രി മേല്‍പ്പാലം ; വിവാദമായതോടെ ഏഴ് എഞ്ചിനീയര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

പ്രശ്‌നപരിഹാരം കണ്ടെത്തിയ ശേഷമാകും പാലം ഉദ്ഘാടനം ചെയ്യുകയെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് വിശദമാക്കിയത്.

മധ്യപ്രദേശിലെ വിവാദ മേല്‍പ്പാല നിര്‍മ്മാണത്തില്‍ ഏഴ് എന്‍ജിനിയര്‍മാരെ സസ്‌പെന്‍ഡ് ചെയ്ത് സംസ്ഥാന സര്‍ക്കാര്‍. പൊതുമരാമത്ത് വകുപ്പിലെ രണ്ട് ചീഫ് എന്‍ജിനിയര്‍മാര്‍ അടക്കമാണ് നടപടി നേരിടുന്നത്. ഭോപ്പാല്‍ നഗരത്തിലെ ഐഷ്ബാഗ് മേഖലയിലെ പുതിയ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണം വലിയ വിവാദമായതിന് പിന്നാലെയാണ് നടപടി. അസാധാരണമായ രീതിയില്‍ 90 ഡിഗ്രി കോണില്‍ തിരിവോടെയാണ് മേല്‍പ്പാലം നിര്‍മ്മിച്ചത്. ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ച നിര്‍മ്മാണത്തിലുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് നടപടി. പാലം നിര്‍മ്മിച്ച ഏജന്‍സിയെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുമുണ്ട്.

പ്രശ്‌നപരിഹാരം കണ്ടെത്തിയ ശേഷമാകും പാലം ഉദ്ഘാടനം ചെയ്യുകയെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് വിശദമാക്കിയത്. പുതിയതായി നിര്‍മ്മിച്ച മേല്‍പ്പാലം വലിയ രീതിയില്‍ വിമര്‍ശനത്തിന് വഴി തെളിച്ചിരുന്നു. 90 ഡിഗ്രിയിലുള്ള തിരിവ് എങ്ങനെ വാഹനങ്ങള്‍ എടുക്കുമെന്നായിരുന്നു രൂക്ഷമായ വിമര്‍ശനം. 

18 കോടി ചെലവിലാണ് മേല്‍പ്പാലം നിര്‍മ്മിച്ചത്. മഹാമയ് കാ ബാഗില്‍ നിന്നും പുഷ്പ നഗറിലേക്ക് യാത്രാ സൗകര്യം ലക്ഷ്യമാക്കിയായിരുന്നു മേല്‍പ്പാലം നിര്‍മ്മിച്ചത്. മൂന്ന് ലക്ഷത്തോളം ആളുകള്‍ക്ക് ഉപകാരപ്രദമാകുമെന്ന വിലയിരുത്തലിലായിരുന്നു മേല്‍പ്പാലം നിര്‍മ്മിച്ചത്.

അസാധാരണമായ വളവ് മാത്രമല്ല പാലത്തിന്റെ പ്രത്യേകത. ഈ 'എന്‍ജിനീയറിംഗ് അത്ഭുതം' സൃഷ്ടിക്കാന്‍ മധ്യപ്രദേശ് പൊതുമരാമത്ത് വകുപ്പ് 10 വര്‍ഷമാണ് എടുത്തത്. സംഗതി വിവാദമായതോടെ, അടുത്ത് തന്നെ ഒരു മെട്രോ സ്റ്റേഷന്‍ ഉള്ളതിനാല്‍ സ്ഥല പരിമിതിയുണ്ടെന്നും മറ്റ് സാധ്യതകളില്ലായിരുന്നെന്നും വിശദീകരിച്ച് ചീഫ് എഞ്ചിനീയര്‍ വി ഡി വര്‍മ്മ രംഗത്തെത്തി. മേല്‍പ്പാലം നിര്‍മ്മിച്ചത് റെയിലിന് ഇരുവശത്തുമുള്ള കോളനികള്‍ തമ്മില്‍ ബന്ധിപ്പിക്കാനാണെന്നും ചെറിയ വാഹനങ്ങളല്ലാതെ വലിയ വാഹനങ്ങള്‍ പാലത്തിലൂടെ കടത്തിവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു

 




കൂടുതല്‍വാര്‍ത്തകള്‍.