CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 22 Seconds Ago
Breaking Now

ഗവണ്‍മെന്റിന്റെ കടമെടുപ്പ് രണ്ടാമത്തെ വലിയ റെക്കോര്‍ഡില്‍; പ്രതീക്ഷിച്ചതിലുമേറെ കടമെടുപ്പ് നടത്തിയതോടെ ചാന്‍സലര്‍ സമ്മര്‍ദത്തില്‍; ഇന്‍കംടാക്‌സ്, നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനയെ മറികടന്നുള്ള കുതിപ്പ് ആഘാതം

ഗവണ്‍മെന്റ് കടമെടുപ്പ് കുറച്ച് 2030-ഓടെ ബജറ്റ് ബാലന്‍സ് ചെയ്യുമെന്നാണ് റീവ്‌സിന്റെ പ്രഖ്യാപനം

കഴിഞ്ഞ മാസം പ്രതീക്ഷയെ മറികടന്ന് ഗവണ്‍മെന്റിന്റെ കടമെടുപ്പ് ചെലവുകളില്‍ കുതിപ്പ്. കടമെടുപ്പ് പലിശകള്‍ വര്‍ദ്ധിച്ചതാണ് തിരിച്ചടിയായത്. പബ്ലിക് സര്‍വ്വീസ്, പലിശ തിരിച്ചടവ് എന്നീ വിഷയങ്ങളില്‍ കടമെടുപ്പ് വര്‍ദ്ധിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇന്‍കം ടാക്‌സ്, നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ എന്നിവയെ മറികടന്ന് ഇത് കുതിച്ചത് ആഘാതം സൃഷ്ടിക്കുകയാണ്. 

1993-ല്‍ കടമെടുപ്പ് നിലവാരം രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷമുള്ള രണ്ടാമത്തെ റെക്കോര്‍ഡ് നിരക്കാണ് രേഖപ്പെടുത്തിയതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പറയുന്നു. 20.684 ബില്ല്യണ്‍ പൗണ്ടാണ് ജൂണിലെ കടമെടുപ്പ്. 2020 കൊവിഡ് മഹാമാരി സമയത്ത് ജോലിക്കാര്‍ക്ക് ഫര്‍ലോംഗ് സ്‌കീം നടപ്പാക്കാനാണ് ഇതിന് മുന്‍പ് കടമെടുപ്പ് ഉയര്‍ന്നത്. 

പ്രതീക്ഷിച്ചതിലും 4 ബില്ല്യണ്‍ പൗണ്ട് അധികം കടമെടുപ്പ് നടന്നത് ഗവണ്‍മെന്റിനും തിരിച്ചടിയായി. ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി പ്രവചനങ്ങള്‍ക്ക് അനുസരിച്ചാണ് ഈ വര്‍ഷവും കടമെടുപ്പ് എന്നതാണ് ആശ്വാസകരം. 

എന്നാല്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് വാര്‍ത്ത ഒട്ടും ആശ്വാസകരമല്ല. ഗവണ്‍മെന്റ് കടമെടുപ്പ് കുറച്ച് 2030-ഓടെ ബജറ്റ് ബാലന്‍സ് ചെയ്യുമെന്നാണ് റീവ്‌സിന്റെ പ്രഖ്യാപനം. കടമെടുപ്പ് വര്‍ദ്ധിക്കുന്നുവെന്ന വാര്‍ത്തയോടെ നികുതി വീണ്ടും ഉയര്‍ത്താനുള്ള സാധ്യതയും ഉയരുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.