CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 13 Minutes 27 Seconds Ago
Breaking Now

പണിയെടുക്കാത്ത യുവാക്കളെ കെയര്‍ മേഖലയിലേക്ക് ഇറക്കാന്‍ ഗവണ്‍മെന്റ്; കെയറിന് പുറമെ കണ്‍സ്ട്രക്ഷന്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലും ഓഫര്‍; സ്‌കീമില്‍ പങ്കെടുക്കാതെ മുങ്ങിയാല്‍ ബെനഫിറ്റുകള്‍ വെട്ടിക്കുറയ്ക്കാനും നീക്കം

16 മുതല്‍ 24 വരെ പ്രായത്തിലുള്ള ഒരു മില്ല്യണ്‍ യുവാക്കള്‍ ഈ വിധം കഴിഞ്ഞ് പോകുന്നുണ്ടെന്നാണ് കണക്ക്

ബ്രിട്ടനിലെ ജോലിയെടുക്കാതെ കഴിയുന്ന ആളുകളെ കൊണ്ട് പണിയെടുപ്പിക്കുകയെന്നത് ഗവണ്‍മെന്റിനെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞ ജോലിയാണ്. പ്രായമായവരെ ഉപേക്ഷിക്കാമെന്ന് കരുതിയാലും യുവാക്കളുടെ എണ്ണം ഈ പട്ടികയില്‍ വന്‍തോതില്‍ വരുന്നത് ഗവണ്‍മെന്റിന് തലവേദനയാണ്. ഈ സാഹചര്യത്തിലാണ് ട്രെയിനിംഗും, ജോബ് ഓഫറും നല്‍കി തൊഴില്‍രഹിതരായ യുവാക്കളെ രംഗത്തിറക്കാന്‍ യുകെ ഗവണ്‍മെന്റ് സ്‌കീം നടപ്പാക്കുന്നത്. 

കെയര്‍, കണ്‍സ്ട്രക്ഷന്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലാണ് ഓഫര്‍ നല്‍കുക. ഓഫര്‍ സ്വീകരിക്കാന്‍ മടി കാണിച്ചാല്‍ ഇവരുടെ ബെനഫിറ്റുകള്‍ വെട്ടിക്കുറയ്ക്കാനാണ് ഗവണ്‍മെന്റ് നീക്കം. യൂണിവേഴ്‌സല്‍ ക്രെഡിറ്റിലുള്ള യുവാക്കള്‍ക്ക് 350,000 പുതിയ ട്രെയിനിംഗ്, തൊഴില്‍ അവസരങ്ങളാണ് ലഭ്യമാക്കുന്നതെന്ന് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി പാറ്റ് മക്ഫാഡെന്‍ പ്രഖ്യാപിച്ചു. 

ഇത് ഏറ്റെടുക്കാന്‍ തയ്യാറാകാത്തവരുടെ ആനുകൂല്യങ്ങളെ നീക്കം ബാധിക്കുമെന്ന് പെന്‍ഷന്‍ സെക്രട്ടറി വ്യക്തമാക്കി. ജോലിയും, പഠനവും, ട്രെയിനിംഗും ഇല്ലാതെ നില്‍ക്കുന്ന യുവാക്കളുടെ എണ്ണമേറുന്നത് തടയാനുള്ള ലേബര്‍ പദ്ധതികളുടെ ഭാഗമാണ് ഈ നയം. 

16 മുതല്‍ 24 വരെ പ്രായത്തിലുള്ള ഒരു മില്ല്യണ്‍ യുവാക്കള്‍ ഈ വിധം കഴിഞ്ഞ് പോകുന്നുണ്ടെന്നാണ് കണക്ക്. ആറ് മാസ്തതെ വര്‍ക്ക് പ്ലേസ്‌മെന്റ് സ്‌കീമിനായി റേച്ചല്‍ റീവ്‌സ് 820 മില്ല്യണ്‍ പൗണ്ടിന്റെ ഫണ്ടിംഗാണ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചത്. 18 മുതല്‍ 21 വരെ പ്രായത്തിലുള്ളവര്‍ക്കാണ് ഇത് ലഭ്യമാക്കുന്നത്. 

ബര്‍മിംഗ്ഹാം, സോളിഹള്‍, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍, എസെക്‌സ്, സെന്‍ഡ്രല്‍, ഈസ്റ്റ് സ്‌കോട്ട്‌ലണ്ട്, സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് വെയില്‍സ് എന്നിവിടങ്ങളിലാണ് പദ്ധതിക്ക് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളതെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.