CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 20 Minutes 2 Seconds Ago
Breaking Now

ജിപി റഫറലുകള്‍ ചെന്നെത്തുന്നത് എന്‍എച്ച്എസ് ബ്ലാക്ക്‌ഹോളില്‍! ഇംഗ്ലണ്ടില്‍ ആയിരക്കണക്കിന് രോഗികള്‍ അപകടത്തില്‍; റഫര്‍ ചെയ്യുന്ന രോഗികളുടെ റഫറല്‍ നഷ്ടമാകുകയോ, തള്ളുകയോ, വൈകുകയോ ചെയ്യുന്നു; ഏഴിലൊന്ന് രോഗികള്‍ക്ക് കിട്ടേണ്ട ചികിത്സയില്ല?

14% റഫറലുകളാണ് ജിപിമാര്‍ക്കും, ആശുപത്രിക്കും ഇടയില്‍ പെട്ട് കുടുങ്ങി പോകുന്നതെന്ന് റിസേര്‍ച്ച് വ്യക്തമാക്കുന്നു

ഇംഗ്ലണ്ടിലെ ഏഴിലൊന്ന് രോഗികള്‍ക്ക് അവര്‍ക്ക് ലഭിക്കേണ്ടതായ ആശുപത്രി ചികിത്സ ലഭിക്കാതെ പോകുന്നുവെന്ന് എന്‍എച്ച്എസ് പേഷ്യന്റ് വാച്ച്‌ഡോഗിന്റെ കണ്ടെത്തല്‍. ജിപി റഫറല്‍ നഷ്ടമാകുകയോ, തള്ളുകയോ, വൈകുകയോ ചെയ്യുന്നതാണ് രോഗികള്‍ക്ക് ചികിത്സ കിട്ടാതെ പോകുന്നതിന് പിന്നിലെന്നാണ് വ്യക്തമാകുന്നത്. 

റഫറല്‍ 'ബ്ലാക്ക് ഹോള്‍' എന്ന് വിളിക്കപ്പെടുന്ന ഈ കുരുക്കില്‍ പെടുന്ന കാല്‍ശതമാനം രോഗികളും ശാരീരികവും, മാനസികവുമായ ബുദ്ധിമുട്ടുകളിലേക്ക് തള്ളിവിടപ്പെടുന്നുണ്ട്. ഇവരെ ചികിത്സയ്ക്കും, ടെസ്റ്റുകള്‍ക്കുമുള്ള വെയ്റ്റിംഗ് ലിസ്റ്റില്‍ പോലും ഉള്‍പ്പെടുത്തുന്നില്ലെന്നതാണ് സ്ഥിതി. 

തങ്ങളെ വെയ്റ്റിംഗ് ലിസ്റ്റില്‍ പെടുത്തിയിട്ടില്ലെന്ന് രോഗികള്‍ തിരിച്ചറിയുന്നത് ഏറെ നെട്ടോട്ടങ്ങള്‍ക്ക് ഒടുവിലാണ്. ഇതുസംബന്ധിച്ച് ആശുപത്രികളില്‍ നിന്നും കൃത്യമായ ആശയവിനിമയം ഉണ്ടാകുന്നില്ലെന്ന് പത്തില്‍ ഏഴ് പേര്‍ വെളിപ്പെടുത്തുന്നു. റഫറല്‍ നല്‍കാമെന്ന് ഓഫര്‍ ചെയ്ത ജിപിമാര്‍ ചില കേസുകളില്‍ സര്‍ജറിയില്‍ നിന്നും ആശുപത്രിയിലേക്ക് റഫറല്‍ അയയ്ക്കുന്നില്ലെന്നും ഹെല്‍ത്ത് വാച്ച് ഇംഗ്ലണ്ട് കണ്ടെത്തി. 

14% റഫറലുകളാണ് ജിപിമാര്‍ക്കും, ആശുപത്രിക്കും ഇടയില്‍ പെട്ട് കുടുങ്ങി പോകുന്നതെന്ന് റിസേര്‍ച്ച് വ്യക്തമാക്കുന്നു. ഇതോടെ രോഗികളെ ഇരുട്ടിലേക്ക് തള്ളിവിടുകയും, എന്താണ് തങ്ങളുടെ ചികിത്സയ്ക്ക് സംഭവിക്കുകയെന്ന് യാതൊരു രൂപം ഇല്ലാതെ ആശങ്കയിലാകുകയും ചെയ്യുന്നു. കണ്ടെത്തലുകള്‍ ഏറെ ആശങ്കാജനകമാണെന്ന് പേഷ്യന്റ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാണിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.