
















ബ്രിട്ടനില്‍ വീക്കെന്‍ഡ് മഴയില്‍ മുങ്ങുമെന്ന് ഉറപ്പായതോടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്കും, യാത്രാ ദുരിതത്തിനും, ജീവന് ഭീഷണിയാകുന്ന വിധത്തില്‍ നദീജലം ഉയരാനും ഇടയാകുമെന്ന് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ആംബര്‍, മഞ്ഞ ജാഗ്രതാ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
വെസ്റ്റേണ്‍ സ്‌കോട്ട്‌ലണ്ട്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ശക്തമായ, തുടര്‍ച്ചയായ മഴ നേരിടേണ്ടി വരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. ഞായറാഴ്ച വരെ വെള്ളപ്പൊക്ക മുന്നറിയിപ്പുകളും കാലാവസ്ഥാ പ്രവചനക്കാര്‍ നല്‍കിയിട്ടുണ്ട്.
ശക്തമായ മഴയില്‍ പവര്‍കട്ടിനും, യാത്രാ ദുരിതത്തിനും, ജീവന്‍ അപകടത്തിലാക്കുന്ന വിധത്തില്‍ നദികളില്‍ വെള്ളമൊഴുക്ക് കൂടാനും ഇടയുണ്ടെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ശനിയാഴ്ച ഉച്ച മുതല്‍ തിങ്കളാഴ്ച വൈകുന്നേരം വരെ മഞ്ഞ കാലാവസ്ഥാ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ചില മേഖലകളില്‍ 100 എംഎം വരെ മഴയ്ക്കാണ് സാധ്യത.
കംബ്രിയയിലാണ് ഏറ്റവും കൂടിയ മഴ പെയ്യുക. ഇവിടെ 48 മണിക്കൂറില്‍ 200 എംഎം വരെ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. വെസ്റ്റേണ്‍ സ്‌കോട്ട്‌ലണ്ടില്‍ കനത്ത മഴയ്ക്ക് പുറമെ 70 എംപിഎച്ച് വരെ വേഗത്തിലുള്ള കാറ്റിനാണ് സാധ്യത.