CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 56 Minutes 35 Seconds Ago
Breaking Now

ലോകത്തിന് മുന്നില്‍ ഇവര്‍ കാഴ്ചവെച്ച നാട്യം സമ്മതിക്കണം; സാറാ ഫെര്‍ഗൂസണ്‍ ആന്‍ഡ്രൂ ബുക്ക് ചെയ്ത സീറ്റ് ബിസിനസ്സ് ക്ലാസിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ കാലുപിടിച്ചു; ചാള്‍സിനോടുള്ള വിരോധം വെച്ച ആന്‍ഡ്രൂവിനെ റഷ്യന്‍ ചാരന്‍മാര്‍ ചൂഷണം ചെയ്‌തെന്നും വെളിപ്പെടുത്തല്‍

സഹോദരന്‍ ചാള്‍സ് രാജാവിനോടുള്ള അസൂയയും, ദേഷ്യവും കൊണ്ട് നടന്നിരുന്ന ആന്‍ഡ്രൂവിനെ ആളുകള്‍ മുതലാക്കി

കുട്ടിപ്പീഡനക്കേസില്‍ പെട്ട് ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങിയ ജെഫ്രി എപ്സ്റ്റീനെ നേരില്‍ കാണാനായി സാറാ ഫെര്‍ഗൂസണ്‍ പെണ്‍മക്കളെയും കൂട്ടിയിറങ്ങിയത് അയാള്‍ തന്നെ ബുക്ക് ചെയ്ത് നല്‍കിയ വിമാന ടിക്കറ്റുമായെന്ന് വെളിപ്പെടുത്തല്‍. ടിക്കറ്റുകള്‍ ഫസ്റ്റ് ക്ലാസിലേക്ക് അപ്‌ഗ്രേഡ് ചെയ്ത് നല്‍കാന്‍ മുന്‍ യോര്‍ക്ക് ഡച്ചസ് ആവശ്യപ്പെടുന്ന ഇമെയിലുകളാണ് രാജകുടുംബത്തിന് നാണക്കേട് സമ്മാനിക്കുന്ന വിവരങ്ങള്‍ പുറത്തുവിടുന്നത്. 

ആഡംബര ബിസിനസ്സ് ക്ലാസ് ബുക്ക് ചെയ്ത് നല്‍കിയിട്ടും ഇത് അപ്‌ഗ്രേഡ് ചെയ്യാന്‍ ആവശ്യപ്പെട്ട് സാറാ ഫെര്‍ഗൂസണ്‍ പല തവണ വിളിക്കുകയും, ഇമെയിലില്‍ അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആന്‍ഡ്രൂവിന്റെ മുന്‍ ഭാര്യയുടെ ഈ ആവശ്യം പരിഗണിക്കേണ്ടെന്നാണ് എപ്സ്റ്റീന്‍ തന്റെ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. 

കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ ജയില്‍മോചിതനായി മണിക്കൂറുകള്‍ക്കുള്ളിലാണ് തന്റെ യാത്രക്കുള്ള ഫണ്ട് നല്‍കാന്‍ മുന്‍ ഡച്ചസ് ആവശ്യപ്പെട്ടതെന്ന് ഇമെയിലുകള്‍ പറയുന്നു. ഈ ഘട്ടത്തില്‍ സാറ പാപ്പരാകുന്ന നിലയില്‍ എത്തിയിരുന്നു. തനിക്ക് പുറമെ ബിയാട്രിസ്, യൂജീന്‍ രാജകുമാരിമാര്‍ക്കും ഇക്കോണമിയില്‍ നിന്നും ക്ലബ് ക്ലാസ് യാത്ര തരപ്പെടുത്താന്‍ ഇവര്‍ അപേക്ഷിച്ചു. 

ഇതിനിടെ സഹോദരന്‍ ചാള്‍സ് രാജാവിനോടുള്ള അസൂയയും, ദേഷ്യവും കൊണ്ട് നടന്നിരുന്ന ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സറുടെ മനസ്ഥിതിയാണ് ആളുകള്‍ പരമാവധി ഉപയോഗിച്ചതെന്നും വ്യക്തമാകുന്നുണ്ട്. ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിലൂടെ ആന്‍ഡ്രൂവിനെ റഷ്യന്‍ ചാരന്‍മാരും തങ്ങളുെട ആവശ്യത്തിന് ഉപയോഗിച്ചെന്ന് ഒരു ഉന്നത രഹസ്യ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നു. വ്യാപാര പ്രതിനിധിയായി ഇരിക്കവെ രഹസ്യ റിപ്പോര്‍ട്ട് ചോര്‍ത്തിയതിന് കഴിഞ്ഞ ആഴ്ച പോലീസ് 66-കാരനെ അറസ്റ്റ് ചെയ്തിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.