CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 6 Minutes 11 Seconds Ago
Breaking Now

വിദേശ നഴ്‌സുമാരുടെയും, കെയറര്‍മാരുടെയും എണ്ണം തകര്‍ന്നടിയുന്നു; കുടിയേറ്റക്കാരെ തൊട്ടുകളിക്കുന്നതിന്റെ തിരിച്ചടി യുകെ ആശുപത്രികളും, കെയര്‍ ഹോമുകളും അനുഭവിക്കും; വിദേശ ജീവനക്കാരുടെ കുറവ് അപകടമെന്ന് മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍

കുടിയേറ്റ വിഷയത്തില്‍ യുകെ തീവ്രവലത് നിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ പ്രത്യാഘാതമാണ് വര്‍ക്ക് റൈറ്റ്‌സ് സെന്റര്‍ നടത്തിയ പഠനത്തില്‍ പുറത്തുവന്നത്

യുകെയിലെ ആശുപത്രികളും, കെയര്‍ ഹോമുകളും ഒരു അപകടത്തിന്റെ മുനമ്പിലാണെന്ന് വിദഗ്ധ മുന്നറിയിപ്പ്. വിദേശ നഴ്‌സുമാരുടെയും, കെയറര്‍മാരുടെയും എണ്ണം കുത്തനെ കുറഞ്ഞതായി ഗവേഷണങ്ങള്‍ വ്യക്തിമാക്കിയതോടെയാണ് ഈ മുന്നറിയിപ്പ്. 

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ യുകെയിലേക്ക് പ്രവേശനം നല്‍കിയ വിദേശ നഴ്‌സുമാരുടെ എണ്ണത്തില്‍ 93% ഇടിവ് നേരിട്ടതായി ഹോം ഓഫീസിന്റെ ക്വാര്‍ട്ടേര്‍ലി ഡാറ്റ വ്യക്തമാക്കുന്നു. 2025-ല്‍ കേവലം 1777 വിദേശ നഴ്‌സുമാര്‍ക്കാണ് യുകെ പ്രവേശനം അനുവദിച്ചത്. 2022-ല്‍ 26,100 നഴ്‌സുമാര്‍ എത്തിയ സ്ഥാനത്താണ് ഇത്. 

കെയറിംഗ് പേഴ്‌സണല്‍ സര്‍വ്വീസ് ഒക്യുപേഷന്‍സ് കാറ്റഗറിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നല്‍കിയിരുന്ന വിസ ഇപ്പോള്‍ അപ്രത്യക്ഷമാകുന്ന കാഴ്ചയാണ്. കെയര്‍ ജോലിക്കാര്‍ക്ക് പുറമെ നഴ്‌സിംഗ് ഓക്‌സിലറീസ്, ആംബുലന്‍സ് സ്റ്റാഫ്, ഡെന്റല്‍ വര്‍ക്കേഴ്‌സ് എന്നിവരും ഈ വിഭാഗത്തിലാണ് വരുന്നത്. 

2023-ല്‍ ഈ വിഭാഗത്തില്‍ 107,847 ജോലിക്കാര്‍ക്ക് പ്രവേശനം നല്‍കിയെങ്കില്‍ 2025 എത്തുമ്പോള്‍ ഇത് കേവലം 3178 ആയാണ് താഴ്ന്നത്. രണ്ട് വര്‍ഷത്തിനിടെ 97 ശതമാനത്തിന്റെ ഇടിവ്. 2025 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ കേവലം 23 വിദേശ കെയര്‍ വര്‍ക്കര്‍മാരാണ് രാജ്യത്ത് എത്തിയത്. 

കുടിയേറ്റ വിഷയത്തില്‍ യുകെ തീവ്രവലത് നിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ പ്രത്യാഘാതമാണ് വര്‍ക്ക് റൈറ്റ്‌സ് സെന്റര്‍ നടത്തിയ പഠനത്തില്‍ പുറത്തുവന്നത്. എന്നാല്‍ ഈ നടപടികള്‍ സ്‌കോല്‍ ഷോര്‍ട്ടേജിന് പുറമെ പണപ്പെരുപ്പം, നികുതി വര്‍ദ്ധന, പ്രായമായ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആളില്ലാത്ത അവസ്ഥ എന്നിവയിലേക്ക് കൊണ്ടെത്തിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ആശങ്കപ്പെടുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.