CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 18 Minutes 24 Seconds Ago
Breaking Now

യുകെയില്‍ ആദ്യത്തെ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ബജറ്റിന് അപ്പുറത്തേക്കുള്ള വീട് വാങ്ങി ജനം; ഉയരുന്ന ശമ്പളവര്‍ദ്ധനവും, അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും ഗുണമായി

വര്‍ഷം അവസാനിക്കാന്‍ പോകുമ്പോള്‍ ബ്രിട്ടനില്‍ ശരാശരി ചോദിക്കുന്ന വിലയില്‍ 2024-നെ അപേക്ഷിച്ച് 2059 പൗണ്ടിന്റെ കുറവുണ്ട്

ആദ്യത്തെ വീട് വാങ്ങുമ്പോള്‍ 'കൊക്കിലൊതുങ്ങുന്നതിനേക്കാള്‍' വലിയ മോര്‍ട്ട്‌ഗേജുകള്‍ എടുക്കുന്നവരുടെ എണ്ണമേറുന്നു. ശമ്പളം വര്‍ദ്ധിക്കുന്നതും, അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെടുന്നതുമാണ് മുന്‍പത്തെ അപേക്ഷിച്ച് ഉയര്‍ന്ന ബജറ്റിലുള്ള പ്രോപ്പര്‍ട്ടികള്‍ വാങ്ങാന്‍ ജനങ്ങള്‍ക്ക് ശേഷി നല്‍കുന്നത്. 

സെപ്റ്റംബര്‍ വരെയുള്ള വര്‍ഷത്തില്‍ ആദ്യ വീട് വാങ്ങിയവര്‍ എടുത്ത ശരാശരി കടം 210,800 പൗണ്ടാണെന്ന് പ്രോപ്പര്‍ട്ടി ഏജന്റുമാരായ സാവില്‍സ് വ്യക്തമാക്കുന്നു. ഇത് റെക്കോര്‍ഡ് ഉയരത്തിലുള്ളതാണ്. 

യുകെ ഹൗസിംഗ് മാര്‍ക്കറ്റില്‍ നടന്ന 12 മാസത്തെ ഇടപാടുകളില്‍ 20 ശതമാനം ആദ്യത്തെ വീട് വാങ്ങിയവരാണ് നടത്തിയിട്ടുള്ളത്. 2007 മുതലുള്ള കണക്കുകള്‍ പ്രകാരം ഇത് ഏറ്റവും ഉയര്‍ന്ന നിലയിലാണ്. 

ലണ്ടന്‍ പോലുള്ള സ്ഥാലങ്ങളില്‍ ഈ ഇഫ്ക്ട് ഏറെ കൂടുതലാണ്. ഈ വര്‍ഷം തലസ്ഥാനത്ത് നടത്തിയ വാങ്ങലുകളില്‍ പകുതിയില്‍ ഏറെയും ആദ്യത്തെ വീട് വാങ്ങിയവരുടെ വകയായിരുന്നുവെന്ന് എസ്റ്റേറ്റ് ഏജന്റ് ഹാംപ്ടണ്‍സ് വെളിപ്പെടുത്തി. 

ഈ കാലയളവില്‍ ആദ്യത്തെ വീട് വാങ്ങിയ 390,000 പേര്‍ക്കായി മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍മാര്‍ 82.8 ബില്ല്യണ്‍ പൗണ്ട് ലോണ്‍ നല്‍കിയെന്ന് സാവില്‍സ് പറയുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 30 ശതമാനമാണ് വര്‍ദ്ധന. 

പരമ്പരഗാത രീതി വിട്ട് ഫ്‌ളാറ്റിന് പകരം വീട് വാങ്ങുന്നതാണ് ആദ്യത്തെ വീട് വാങ്ങുന്നവരുടെ മോര്‍ട്ട്‌ഗേജിന് വലുപ്പം കൂട്ടുന്നത്. കൂടാതെ ഇവരുടെ ശരാശരി പ്രായം ഇപ്പോള്‍ 34 വയസ്സാണ്. പ്രോപ്പര്‍ട്ടി വിപണിയില്‍ ചുവടുവെയ്ക്കുമ്പോഴേക്കും ഇവരില്‍ 31 ശതമാനം പേര്‍ക്കും കുട്ടികളുമുണ്ട്. 

വര്‍ഷം അവസാനിക്കാന്‍ പോകുമ്പോള്‍ ബ്രിട്ടനില്‍ ശരാശരി ചോദിക്കുന്ന വിലയില്‍ 2024-നെ അപേക്ഷിച്ച് 2059 പൗണ്ടിന്റെ കുറവുണ്ട്. ഡിസംബറിലെ ശരാശരി ചോദിക്കുന്ന വില 358,138 പൗണ്ടിലാണെന്ന് റൈറ്റ്മൂവ് പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.