CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Hours 4 Minutes 8 Seconds Ago
Breaking Now

കൂടുതല്‍ പണം തരാം, രോഗികളെ ചികിത്സിക്കാമോ? എമര്‍ജന്‍സി എന്‍എച്ച്എസ് അപ്പോയിന്റ്‌മെന്റുകള്‍ക്ക് ഇംഗ്ലണ്ടിലെ ഡെന്റിസ്റ്റുകള്‍ക്ക് കൂടുതല്‍ പണം നല്‍കും; മാറ്റം വേണമെന്ന് ബ്രിട്ടീഷ് ഡെന്റല്‍ അസോസിയേഷന്‍

പുതുതായി തുക അനുവദിക്കാതെയാണ് ഈ നീക്കമെന്ന് ബ്രിട്ടീഷ് ഡെന്റല്‍ അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു

രോഗികള്‍ക്ക് എമര്‍ജന്‍സി അപ്പോയിന്റ്‌മെന്റ് നല്‍കാനായി ഇംഗ്ലണ്ടിലെ ഡെന്റിസ്റ്റുകള്‍ക്ക് കൂടുതല്‍ പണം നല്‍കാന്‍ ഗവണ്‍മെന്റ്. എന്നാല്‍ ഇതുകൊണ്ടൊന്നും പരിചരണം മെച്ചപ്പെടുമോയെന്ന സംശയമാണ് വിദഗ്ധര്‍ മുന്നോട്ട് വെയ്ക്കുന്നത്. 

അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ നടപ്പാക്കുന്ന മാറ്റങ്ങള്‍ പ്രകാരം എമര്‍ജന്‍സി, മറ്റ് സങ്കീര്‍ണ്ണ ചികിത്സകള്‍ നല്‍കുന്ന ഡെന്റിസ്റ്റുകള്‍ക്കാണ് ഇന്‍സെന്റീവുകള്‍ നല്‍കുന്നത്. പേയ്‌മെന്റ് പാക്കേജ് സ്റ്റാന്‍ഡര്‍ഡൈസ് ചെയ്തുകൊണ്ടാണ് ഈ മാറ്റം നടപ്പാക്കുകയെന്ന് മന്ത്രിമാര്‍ പറയുന്നു. 

നല്‍കുന്ന ചികിത്സകള്‍ക്ക് വരുന്ന ചെലവ് കവര്‍ ചെയ്യാന്‍ ഫീസ് കൊണ്ട് സാധിക്കാത്ത അവസ്ഥ വരുന്നതിനാല്‍ പല ഡെന്റിസ്റ്റുകളും എന്‍എച്ച്എസ് ഫണ്ട് ജോലി നിര്‍ത്തിവെയ്ക്കുന്നുണ്ട്. ഈ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം. 

ഇംഗ്ലണ്ടില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്കാണ് എന്‍എച്ച്എസ് ഡെന്റല്‍ കെയര്‍ ലഭിക്കാതെ പോകുന്നത്. ഇതോടെ ചില മേഖലകളില്‍ ഡെന്റല്‍ പരിചരണം പൂര്‍ണ്ണമായി ഇല്ലാതാകുകയും, ജനങ്ങള്‍ സ്വയം ചികിത്സയിലേക്ക് തിരിയുകയും ചെയ്യുന്നുണ്ട്. 

എമര്‍ജന്‍സി ഡെന്റര്‍ കെയര്‍ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ ആളുകള്‍ സ്വയം പല്ലുപറിക്കുന്ന അവസ്ഥ വരെ നേരിടുന്നതായി പേഷ്യന്റ് വാച്ച്‌ഡോഗ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരുന്നു. ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ട മാറ്റങ്ങള്‍ അപ്പോയിന്റ്‌മെന്റ് ലഭിക്കുന്നത് എളുപ്പമാക്കി മാറ്റുമെന്നാണ് ഗവണ്‍മെന്റ് വാദം. 

എന്നാല്‍ പുതുതായി തുക അനുവദിക്കാതെയാണ് ഈ നീക്കമെന്ന് ബ്രിട്ടീഷ് ഡെന്റല്‍ അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു. എന്‍എച്ച്എസ് ഡെന്റിസ്ട്രിക്ക് പിടിച്ചുനില്‍ക്കാന്‍ വെല്ലുവിളിക്ക് അനുസരിച്ചുള്ള പ്രതികരണമാണ് വേണമെന്ന് ബിഡിഎ പ്രതികരിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.