CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 47 Minutes Ago
Breaking Now

യുകെയില്‍ ഇലക്ട്രിക് കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍ ; ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം വൈകും

ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന വളര്‍ച്ച തുടരുകയാണ്.

യുകെയില്‍ ഇലക്ട്രിക് കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ 2025 ല്‍ ഗണ്യമായി കുറയുന്നതായി റിപ്പോര്‍ട്ട്. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം പ്രതീക്ഷിച്ചതിനേക്കാള്‍ വൈകുമെന്നും കണക്കുകള്‍ പറയുന്നു. നവംബര്‍ അവസാനം യുകെയില്‍ മൊത്തം 87200 ചാര്‍ജിങ് പോയന്റുകളാണുള്ളത്. 2024 അവസാനം അപേക്ഷിച്ച് 13500 പുതിയ ചാര്‍ജറുകള്‍ മാത്രമാണ് ഒരുക്കിയത്. 2022ന് ശേഷം ഏറ്റവും കുറഞ്ഞ വര്‍ദ്ധനയാണിത്.

ചാര്‍ജര്‍ ഇന്‍സ്റ്റലേഷനിലെ വാര്‍ഷിക വളര്‍ച്ച 20 ശതമാനത്തില്‍ താഴെയായേക്കുമെന്നും കഴിഞ്ഞ വര്‍ഷത്തെ 37 ശതമാന വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ ഇടിവാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന വളര്‍ച്ച തുടരുകയാണ്. 

2025 ലെ ആദ്യ 11 മാസങ്ങളില്‍ ബ്രിട്ടനിലെ കാര്‍ വില്‍പന 23 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാണ്. കഴിഞ്ഞ വര്‍ഷത്തെ 19 ശതമാനത്തില്‍ നിന്ന് ഇതു വളരെ കൂടുതലാണ്. എന്നാല്‍ ചില വാഹന നിര്‍മാതാക്കള്‍ ഇലക്ട്രിക് വാഹനത്തിലേക്കുള്ള മാറ്റം മന്ദഗതിയിലാക്കിയതും സര്‍ക്കാരിന്റെ ഇവി പ്രോത്സാഹനത്തിലെ കുറവും ഈ രംഗത്തെ ബാധിച്ചതായി വിദഗ്ധര്‍ വിലയിരുത്തുന്നു

സര്‍ക്കാരിന്റെ ചില നയങ്ങള്‍ ചാര്‍ജര്‍ ഇന്‍സ്റ്റലേഷനിലെ ഇടിവിന് കാരണമായെന്ന് എനര്‍ജി ആന്‍ഡ് ക്ലൈമറ്റ് ഇന്റലിജന്‍സ് യൂണിറ്റ് വ്യക്തമാക്കി. 2028 മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മൈലിന് 3 പെന്‍സ് നികുതി ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനവും ഉപഭോക്തൃ വിശ്വാസത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. മോട്ടോര്‍വേകളിലെ അള്‍ട്രാ റാപിഡ് ചാര്‍ജറുകളുടെ എണ്ണം 39 ശതമാനം ഉയര്‍ന്നതായും ലണ്ടന്‍ ഉള്‍പ്പെടെയുള്ള മേഖലകളുമായി താരതമ്യപ്പെടുമ്പോള്‍ നോര്‍ത്ത് അയര്‍ലന്‍ഡ് പോലുള്ള പ്രദേശങ്ങള്‍ പിന്നിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.