CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 47 Minutes 34 Seconds Ago
Breaking Now

യഷ് ചിത്രം ടോക്‌സികിന്റെ പുതിയ പോസ്റ്റര്‍ ചര്‍ച്ചയാകുന്നു

കെജിഎഫ് എന്ന വമ്പന്‍ ഹിറ്റ് ചിത്രത്തിന് ശേഷം യഷ് നായകനായി എത്തുന്ന ചിത്രമാണ് ടോക്‌സിക്. വമ്പന്‍ പ്രതീക്ഷയില്‍ ഒരുങ്ങുന്ന സിനിമയുടെ പോസ്റ്ററുകള്‍ക്ക് എല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കിയാര അദ്വാനിയാണ് സിനിമയില്‍ ഒരു നായികയായി എത്തുന്നത്. കിയാരയുടെ പോസ്റ്റര്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമയിലെ രണ്ടാമത്തെ നായികയായ ഹുമാ ഖുറേഷിയുടെ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്.

എലിസബത്ത് എന്ന കഥാപാത്രത്തെയാണ് ഹുമാ ഖുറേഷി സിനിമയില്‍ അവതരിപ്പിക്കുന്നത്. കറുത്ത വസ്ത്രം ധരിച്ച നടിയെ ഒരു ഹൊറര്‍ ഫീലിലാണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അണിയറയില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്ന രീതിയില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇവ അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് പ്രതികരിച്ചുകൊണ്ട് രംഗത്തുവന്ന നിര്‍മാതാക്കള്‍ സിനിമയുടെ റിലീസ് ഡേറ്റും പുറത്തുവിട്ടിരുന്നു. ഒപ്പം യഷിന്റെ പുത്തന്‍ പോസ്റ്ററും പങ്കുവെച്ചിരുന്നു.

അടുത്ത വര്‍ഷം മാര്‍ച്ച് 19നാണ് ചിത്രം പുറത്തിറങ്ങുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.