
















കോഴിക്കോട് ഒന്നാം ക്ലാസുകാരി പുഴയില്‍ മുങ്ങിമരിച്ചു. ഫറോക്ക് സ്വദേശി കെ.ടി. അഹമ്മദിന്റെയും, പി.കെ. നെസീമയുടെയും മകള്‍ അബ്റാറ(6) ആണ് മരിച്ചത്. ബാലുശ്ശേരി കരിയാത്തുംപാറയിലെ പുഴയിലാണ് മുങ്ങിമരിച്ചത്. ഇന്നലെ വൈകിട്ടാണ് അപകടം സംഭവിച്ചത്. ഫറോക്ക് ചന്ത എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അബ്റാറ.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് കുട്ടിയും കുടുംബവും കരിയാത്തുംപാറയില്‍ എത്തിയത്. പുഴയില്‍ മറ്റ് കുട്ടികളോടൊപ്പം കളിക്കുമ്പോഴായിരുന്നു അപകടം. കാല്‍ മുട്ടോളം മാത്രമേ പുഴയില്‍ വെള്ളം ഉണ്ടായിരുന്നുള്ളു. ഉടന്‍ തന്നെ കുട്ടിയെ കൂരാച്ചുണ്ടിലെ ആശുപത്രിയിലും തുടര്‍ന്ന് മൊടക്കല്ലൂര്‍ എംഎംസി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.