CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 47 Seconds Ago
Breaking Now

ഹാപ്പി ന്യൂ ഇയര്‍, ഹാപ്പി മഞ്ഞ്! പുതുവര്‍ഷത്തെ മഞ്ഞ് പുതച്ച് സ്വാഗതം ചെയ്യാന്‍ ബ്രിട്ടന്‍; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; ആര്‍ട്ടിക് ഫ്രീസ് ഒഴുകിയെത്തിയതോടെ താപനില -8 സെല്‍ഷ്യസിലേക്ക് താഴ്ന്നു

വെള്ളിയാഴ്ച രാവിലെയോടെ 1 ഇഞ്ച് മുതല്‍ 2 ഇഞ്ച് വരെ മഞ്ഞ് വീഴുമെന്നാണ് മെറ്റ് ഓഫീസ് പ്രവചനം

ക്രിസ്മസ് മഞ്ഞ് പുതച്ചില്ലെന്ന പരാതി തീര്‍ക്കാന്‍ ന്യൂഇയര്‍. വരും ദിവസങ്ങളില്‍ ഒരടി വരെ മഞ്ഞുവീഴ്ചയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. താപനില -8 സെല്‍ഷ്യസിലേക്ക് താഴ്ന്നതോടെ അടുത്ത ആഴ്ച മുഴുവന്‍ മഞ്ഞുവീഴ്ച തുടരുമെന്നാണ് കരുതുന്നത്. 

സ്‌കോട്ട്‌ലണ്ടില്‍ ശക്തമായ മഞ്ഞുവീഴ്ചയ്ക്കും, കാറ്റിനുമുള്ള മഞ്ഞ ജാഗ്രത 42 മണിക്കൂറിലേക്കാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ന്യൂഇയര്‍ ദിനത്തില്‍ രാവിലെ 6 മുതല്‍ വെള്ളിയാഴ്ച വരെയാണ് മുന്നറിയിപ്പ്. 

വരും ദിവസങ്ങൡ വളരെ ശക്തമായ തണുപ്പും, ശൈത്യകാല സ്ഥിതിഗതികളും കൂടുതല്‍ കടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. മഞ്ഞും, ഐസും ഉള്‍പ്പെടെ ഇതില്‍ പ്രതീക്ഷിക്കാം. 

ഇതിനിടെ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ആംബര്‍ തണുപ്പ് ഹെല്‍ത്ത് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജനുവരി 5 ഉച്ചവരെയാണ് ഇതിന് പ്രാബല്യം. 

ഇംഗ്ലണ്ടിലെ ബാക്കിയുള്ള പ്രദേശങ്ങളില്‍ തണുപ്പ് കാലാവസ്ഥയ്ക്കുള്ള മഞ്ഞ ആരോഗ്യ ജാഗ്രതയും നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ സര്‍വ്വീസുകളില്‍ ഇത് സുപ്രധാന ആശങ്കയാണ് സൃഷ്ടിക്കുക. 

ഹൈലാന്‍ഡ്‌സിലെ ടുളോക്ക് ബ്രിഡ്ജില്‍ താപനില -8.4 സെല്‍ഷ്യസ് വരെ താഴ്ന്നിട്ടുണ്ട്. ഈയാഴ്ചയും സമാനമായ സ്ഥിതി രൂപപ്പെടുമെന്നാണ് കരുതുന്നത്. മഞ്ഞിനും, ഐസിനുമുള്ള മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചതിനാല്‍ തുടര്‍ച്ചയായി മഞ്ഞ് വീഴാന്‍ ഇടയുണ്ടെന്നും, ഇത് യാത്രാ തടസ്സങ്ങളിലേക്ക് നയിക്കുമെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കി. 

വെള്ളിയാഴ്ച രാവിലെയോടെ 1 ഇഞ്ച് മുതല്‍ 2 ഇഞ്ച് വരെ മഞ്ഞ് വീഴുമെന്നാണ് മെറ്റ് ഓഫീസ് പ്രവചനം. ചില മേഖലകളില്‍ 8 ഇഞ്ച് വരെ മഞ്ഞിനും സാധ്യതയുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.