CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 24 Seconds Ago
Breaking Now

പ്രതീക്ഷ നശിപ്പിച്ച ബജറ്റ്; ബിസിനസ്സുകളുടെ ആത്മവിശ്വാസം തകര്‍ന്നു, റിക്രൂട്ട്‌മെന്റില്‍ ബ്രേക്കിട്ടു; റേച്ചല്‍ റീവ്‌സിന്റെ 'പണികള്‍' 2026-ലും തകര്‍ച്ച സമ്മാനിക്കുമെന്ന് മുന്നറിയിപ്പുമായി ധനകാര്യ വിദഗ്ധര്‍

സാമ്പത്തിക അനിശ്ചിതാവസ്ഥയും, വര്‍ദ്ധിക്കുന്ന ചെലവുകളും റിക്രൂട്ട്‌മെന്റിന് തടസ്സം സൃഷ്ടിക്കുകയാണെന്ന് യുകെ റിപ്പോര്‍ട്ട് ഓണ്‍ ജോബ്‌സ്

ബജറ്റിന് ശേഷം രാജ്യത്ത് ബിസിനസ്സുകളുടെ ആത്മവിശ്വാസം തകര്‍ന്നതായി റിപ്പോര്‍ട്ട്. ഇതോടെ റിക്രൂട്ട്‌മെന്റിന് ബിസിനസ്സ് സ്ഥാപനങ്ങള്‍ ബ്രേക്കിടുകയാണ് ചെയ്തതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പുതിയ വര്‍ഷത്തില്‍ നേരിടാന്‍ ഇടയുള്ള അവസ്ഥയെ കുറിച്ചാണ് ഇത് സൂചന നല്‍കുന്നത്. 

അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന ആത്മവിശ്വാസമാണ് യുകെയിലെ ബിസിനസ്സുകള്‍ക്കിടയില്‍ കഴിഞ്ഞ മാസം രേഖപ്പെടുത്തിയതെന്ന് അക്കൗണ്ടിംഗ് ഗ്രൂപ്പ് ബിഡിഒ കുറ്റപ്പെടുത്തി. പ്രതിസന്ധിയില്‍ ഉഴലുന്ന ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് പുതിയ ഷോക്കാണ് ഈ റിപ്പോര്‍ട്ട്. 

2025 അവസാനത്തില്‍ ഹയറിംഗ് മെല്ലെപ്പോക്കിലേക്ക് മാറിയെന്ന് അക്കൗണ്ടിംഗ് സ്ഥാപനമായ കെപിഎംജിയും, റിക്രൂട്ട്‌മെന്റ് & എംപ്ലോയ്‌മെന്റ് കോണ്‍ഫെഡറേഷനും വ്യക്തമാക്കി. പുതിയ ജീവനക്കാര്‍ക്കുള്ള ഡിമാന്‍ഡ് ദുര്‍ബലമാകുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷം ഹയറിംഗിന് പറ്റിയ വര്‍ഷമാക്കി മാറ്റണമെങ്കില്‍ ബിസിനസ്സ് കോണ്‍ഫിഡന്‍സ് ഉയര്‍ത്താനുള്ള നിക്ഷേപങ്ങള്‍ വേണ്ടിവരുമെന്ന് ആര്‍ഇസി ചീഫ് എക്‌സിക്യൂട്ടീവ് നീല്‍ കാര്‍ബെറി വ്യക്തമാക്കി. 

എന്നാല്‍ രണ്ടാമത്തെ നികുതി വര്‍ദ്ധന ബജറ്റ് നടപ്പാക്കിയ ശേഷം ഈ നീക്കം ബുദ്ധിമുട്ടായിരിക്കും. മിനിമം വേജില്‍ പണപ്പെരുപ്പത്തെ അധികരിച്ച വര്‍ദ്ധന നടത്തിയതിന് പുറമെ, ജോലിക്കാരുടെ അവകാശങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള ലേബര്‍ നീക്കങ്ങളും ബിസിനസ്സുകള്‍ക്ക് മേല്‍ സമ്മര്‍ദം നിലനിര്‍ത്തും. 

സാമ്പത്തിക നിലയെ സംബന്ധിച്ച് തുടരുന്ന അനിശ്ചിതാവസ്ഥയും, വര്‍ദ്ധിക്കുന്ന ചെലവുകളും റിക്രൂട്ട്‌മെന്റിന് തടസ്സം സൃഷ്ടിക്കുകയാണെന്ന് യുകെ റിപ്പോര്‍ട്ട് ഓണ്‍ ജോബ്‌സ് പറയുന്നു. നാല് മാസത്തിനിടെ പെര്‍മനന്റ് സ്റ്റാഫ് അപ്പോയിന്റ്‌മെന്റുകള്‍ കുത്തനെ കുറയുകയാണ് ചെയ്തത്. 




കൂടുതല്‍വാര്‍ത്തകള്‍.