CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 28 Seconds Ago
Breaking Now

വില്‍ക്കാനുണ്ട് വീടുകള്‍! വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിയ വീടുകളുടെ എണ്ണം എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; 2026 തുടക്കം ഗംഭീരം, വീട് വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് കുറഞ്ഞ വിലയില്‍ വാങ്ങാന്‍ സുവര്‍ണ്ണാവസരം

വിപണിയില്‍ വില്‍പ്പനയ്ക്കുള്ള വീടുകളുടെ എണ്ണമേറിയതോടെ ചില വില്‍പ്പനക്കാര്‍ക്ക് പ്രോപ്പര്‍ട്ടി കൈമാറുന്നത് ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്

വില്‍ക്കാനുള്ള വീടുകളുടെ എണ്ണം എട്ട് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡില്‍. കുറഞ്ഞ വിലയില്‍ വീട് വാങ്ങാന്‍ ഒരു സുവര്‍ണ്ണാവസരമാണ് ഇപ്പോള്‍ തയ്യാറായിരിക്കുന്നത്. ശരാശരി എസ്‌റ്റേറ്റ് ഏജന്റിന് 32 വീടുകള്‍ വില്‍ക്കാനായി കൈയിലുണ്ടെന്ന് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റില്‍ സൂപ്ല പറയുന്നു. 2018ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. 

ലണ്ടനില്‍ വില്‍ക്കാനുള്ള വീടുകളുടെ എണ്ണം കുതിച്ചുയര്‍ന്നതാണ് പ്രധാന കാരണം. ഇവിടെ പ്രോപ്പര്‍ട്ടി വിപണി അല്‍പ്പം ബുദ്ധിമുട്ട് നേരിടുന്ന നിലയിലാണ്. 2025 അവസാനത്തില്‍ പ്രോപ്പര്‍ട്ടി വിപണി അല്‍പ്പം മെല്ലെപ്പോക്കിലേക്ക് നീങ്ങിയിരുന്നു. ബജറ്റില്‍ പുതിയ പ്രോപ്പര്‍ട്ടി നികുതികള്‍ വരുമെന്ന ആശങ്കയിലായിരുന്നു ഇത്. എന്നാല്‍ ഇതിന് ശേഷം വീടുകള്‍ മാറാനുള്ള ആഗ്രഹം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് സൂപ്ല പറയുന്നു. 

വിപണിയില്‍ വില്‍പ്പനയ്ക്കുള്ള വീടുകളുടെ എണ്ണമേറിയതോടെ ചില വില്‍പ്പനക്കാര്‍ക്ക് പ്രോപ്പര്‍ട്ടി കൈമാറുന്നത് ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. മൂന്നിലൊന്ന് വീടുകളും 2025ല്‍ ലിസ്റ്റ് ചെയ്തവയാണ്. വില്‍പ്പന നടക്കാതെ വന്നതോടെ ഇവ വീണ്ടും ലിസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.