CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 40 Minutes 35 Seconds Ago
Breaking Now

ഞങ്ങളോട് അയാള്‍ക്ക് വ്യക്തിപരമായ വിദ്വേഷം! പുതിയ നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിക്ക് എതിരെ ലൂസി ലെറ്റ്ബിയുടെ മാതാപിതാക്കള്‍; കേസ് അന്വേഷിച്ച ഡിറ്റക്ടീവിന് വൈരാഗ്യം; കൊലയാളി നഴ്‌സിനെ ശിക്ഷിച്ചതില്‍ സംശയങ്ങള്‍ ഉയരുമ്പോള്‍ ഡോക്യുമെന്ററി സ്വകാര്യതയ്ക്ക് മേല്‍ കടന്നുകയറ്റം

ബുധനാഴ്ച ഡോക്യുമെന്ററി റിലീസ് ചെയ്യാന്‍ ഇരിക്കവെയാണ് മാതാപിതാക്കള്‍ വിമര്‍ശനവുമായി രംഗത്ത് വരുന്നത്

വീട്ടില്‍ നിന്നും പൈജാമയില്‍ അറസ്റ്റിലാകുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി നഴ്‌സ് ലൂസി ലെറ്റ്ബിയുടെ പേരിലുള്ള നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിക്ക് എതിരെ മാതാപിതാക്കള്‍. ഇത് സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് ആദ്യമായി പൊതുമുഖത്ത് സംസാരിച്ച ലെറ്റ്ബിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു. 

2023 ആഗസ്റ്റില്‍ മകള്‍ ആജീവനാന്ത ശിക്ഷ ഏറ്റുവാങ്ങിയ ശേഷം സൂസനും, ജോണും ആദ്യമായാണ് പൊതുപ്രതികരണം നടത്തുന്നത്. കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലിലെ കുട്ടികളുടെ മരണം അന്വേഷിച്ച പോലീസ് സേനയിലെ ചീഫ് ഓഫീസര്‍ക്ക് തങ്ങളോട് ഗാഢമായ വിദ്വേഷമുള്ളത് പോലെയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. 

ബുധനാഴ്ച ഡോക്യുമെന്ററി റിലീസ് ചെയ്യാന്‍ ഇരിക്കവെയാണ് മാതാപിതാക്കള്‍  വിമര്‍ശനവുമായി രംഗത്ത് വരുന്നത്. ലെറ്റ്ബിയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ ഇതില്‍ കാണിക്കുമെന്നാണ് കരുതുന്നത്. അതേസമയം ലൂസി ലെറ്റ്ബിയെ കുറ്റവാൡയാക്കിയ തെളിവുകള്‍ സംബന്ധിച്ച് ഇപ്പോള്‍ വ്യാപകമായ സംശയങ്ങള്‍ ഉയരുകയാണ്. 

കുട്ടികളെ നഴ്‌സ് മനഃപ്പൂര്‍വ്വം അപകടപ്പെടുത്തിയെന്ന പ്രോസിക്യൂഷന്‍ കേസില്‍ സാധ്യതകളും, തര്‍ക്കിക്കപ്പെടുന്ന തിയറികളുമാണ് ആയുധമാക്കിയത്. ജൂറി വിധി എഴുതുമ്പോഴും ഫോറന്‍സിക്, സിസിടിവി ദൃശ്യങ്ങള്‍ തെളിവുകളായി ഉണ്ടായില്ല. കൃത്യമായ കാരണവും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 




കൂടുതല്‍വാര്‍ത്തകള്‍.