CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 22 Minutes 9 Seconds Ago
Breaking Now

മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രിക്കും കെ വി തോമസിനും അവസരം, ഹസ്തദാനത്തിനുള്ള സമയം അനുവദിച്ചു

മുന്‍കൂട്ടി തീരുമാനിച്ച പരിപാടികളുള്ളതിനാല്‍ ദീര്‍ഘസമയ കുടിക്കാഴ്ച സാധ്യമല്ലെങ്കിലും മാര്‍ച്ച് 4ന് രാവിലെ 10ന് മാര്‍പാപ്പയുമായി ഹസ്തദാനം നടത്താനുള്ള സമയം അനുവദിച്ച് സ്ഥാനപതി കാര്യാലയം മറുപടി നല്‍കി.

മാര്‍പാപ്പയുമായി വത്തിക്കാനില്‍വെച്ച് കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ കെ വി തോമസിനും വത്തിക്കാന്‍ സമയം അനുവദിച്ചു. വത്തിക്കാനില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയുമായി ഹ്രസ്വ കൂടിക്കാഴ്ച നടത്താനാണ് അവസരം. മാര്‍ച്ച് 4ന് രാവിലെ 10ന് മാര്‍പാപ്പയുമായി ഹസ്തദാനം നടത്താനുള്ള സമയം അനുവദിച്ചതായാണ് വിവരം.

കൂടിക്കാഴ്ചയ്ക്കായി സമയം തേടി ഇന്ത്യയിലെ അപ്പോസ്തലിക് സ്ഥാനപതിക്ക് കഴിഞ്ഞ ഡിസംബറില്‍ സംസ്ഥാനം കത്തയച്ചിരുന്നു. മുന്‍കൂട്ടി തീരുമാനിച്ച പരിപാടികളുള്ളതിനാല്‍ ദീര്‍ഘസമയ കുടിക്കാഴ്ച സാധ്യമല്ലെങ്കിലും മാര്‍ച്ച് 4ന് രാവിലെ 10ന് മാര്‍പാപ്പയുമായി ഹസ്തദാനം നടത്താനുള്ള സമയം അനുവദിച്ച് സ്ഥാനപതി കാര്യാലയം മറുപടി നല്‍കി. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള തിരക്കുകളുള്ളതിനാല്‍ മുഖ്യമന്ത്രി വത്തിക്കാനിലേക്കു പോകുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.