CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 53 Seconds Ago
Breaking Now

മതിയായ അനുമതിയില്ലാതെ എയര്‍ബസ് വിമാനം എട്ടുതവണ പറത്തി ;എയര്‍ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ഡിജിസിഎ

വിമാനത്തിന്റെ സുരക്ഷ ഉള്‍പ്പെടെയുള്ള എല്ലാ പരിശോധനകളും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രം ഡിജിസിഎ നല്‍കുന്ന പ്രധാനപ്പെട്ട വാര്‍ഷിക സര്‍ട്ടിഫിക്കറ്റാണ് ARC

മതിയായ അനുമതിയില്ലാതെ എയര്‍ബസ് വിമാനം എട്ടുതവണ പറത്തിയതിന് എയര്‍ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ഡിജിസിഎ. എയര്‍ വര്‍ത്തിനസ് റിവ്യു സര്‍ട്ടിഫിക്കറ്റ് (ARC) ഇല്ലാതെയായിരുന്നു വിമാനം സര്‍വീസ് നടത്തിയത്. എയര്‍ഇന്ത്യയുടെ ഉന്നതല മാനേജ്മെന്റിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയ ഡിജിസിഎ ഗുരുതരമായ നിയമലംഘനമാണ് എയര്‍ ഇന്ത്യ നടത്തിയതെന്നും കുറ്റപ്പെടുത്തി. 2025 നവംബര്‍ 24നും 25നും ഇടയില്‍ ഡല്‍ഹി, ബെംഗളുരു, മുംബൈ, ഹൈദരാബാദ് എന്നീ നഗരങ്ങള്‍ക്കിടയിലാണ് എയര്‍ബസ് എ320 നിയമലംഘനം നടത്തി സര്‍വീസ് നടത്തിയത്.

വിമാനത്തിന്റെ സുരക്ഷ ഉള്‍പ്പെടെയുള്ള എല്ലാ പരിശോധനകളും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രം ഡിജിസിഎ നല്‍കുന്ന പ്രധാനപ്പെട്ട വാര്‍ഷിക സര്‍ട്ടിഫിക്കറ്റാണ് ARC. ഈ രേഖ ലഭിക്കാതെ സര്‍വീസ് നടത്തുന്നത് ഗുരുതര നിയമലംഘനമാണ്. സംഭവത്തില്‍ ഈടാക്കാവുന്നതില്‍ ഏറ്റവും ഉയര്‍ന്ന പിഴയാണ് ചുമത്തിയതെന്ന് ഡിജിസിഎ അറിയിച്ചു. രേഖകള്‍ കൈവശമില്ലാതെ വിമാനം പറത്തിയത് യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് അധികൃതര്‍ നിരീക്ഷിച്ചു.

സര്‍വീസ് നടത്തുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നതില്‍ പൈലറ്റുമാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും വീഴ്ച പറ്റിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ എയര്‍ ഇന്ത്യ സിഇഒ കാംബെല്‍ വില്‍സണ്‍ മറുപടി നല്‍കണമെന്നും ഡിജിസിഎ നിര്‍ദേശിച്ചിട്ടുണ്ട്. വിസ്താര എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ320 ഏറെ നാളായി ഗ്രൗണ്ട് ചെയ്തിരിക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.