CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 29 Seconds Ago
Breaking Now

നഴ്‌സുമാര്‍ക്ക് വീണ്ടും 'അപമാനം'! എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 3.3% മാത്രം ശമ്പളവര്‍ദ്ധന; പണപ്പെരുപ്പത്തിലും താഴെ ഓഫര്‍; നഴ്‌സുമാര്‍ മുതല്‍ പോര്‍ട്ടര്‍മാര്‍ക്ക് വരെ കൊലച്ചതി; പണപ്പെരുപ്പം കുറയുമ്പോള്‍ വര്‍ദ്ധന 'കൂടുതലായി' തോന്നുമെന്ന് ഹെല്‍ത്ത് സെക്രട്ടറി! സമരഭീഷണിയുമായി യൂണിയനുകള്‍

പുതിയ ഓഫര്‍ 'അപമാനിക്കലാണെന്ന്' റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗും, റോയല്‍ കോളേജ് ഓഫ് മിഡ്‌വൈഫ്‌സും പ്രതികരിച്ചു

2026-27 വര്‍ഷത്തെ എന്‍എച്ച്എസ് ജീവനക്കാര്‍ക്കുള്ള ശമ്പളവര്‍ദ്ധന പ്രഖ്യാപിച്ച് ലേബര്‍ ഗവണ്‍മെന്റ്. ഇംഗ്ലണ്ടിലെ 1.4 മില്ല്യണ്‍ എന്‍എച്ച്എസ് ജീവനക്കാരെ അപമാനിക്കുന്ന തരത്തില്‍ 3.3% മാത്രം വരുന്ന പാക്കേജാണ് അനുവദിച്ചിരിക്കുന്നത്. പണപ്പെരുപ്പത്തിനും താഴെ നില്‍ക്കുന്ന വര്‍ദ്ധനയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. 

ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രഖ്യാപിച്ച വര്‍ദ്ധന ഫ്രണ്ട്‌ലൈന്‍ ജീവനക്കാരെ ചതിക്കുന്നതാണെന്ന് ഹെല്‍ത്ത് യൂണിയനുകള്‍ ആരോപിച്ചു. നഴ്‌സുമാര്‍, മിഡ്‌വൈഫുമാര്‍, പോര്‍ട്ടര്‍മാര്‍ എന്നിങ്ങനെ വിവിധ എന്‍എച്ച്എസ് ജീവനക്കാര്‍ക്കാണ് പണപ്പെരുപ്പത്തിലും താഴെയുള്ള വര്‍ദ്ധന അനുവദിച്ചത്. കഴിഞ്ഞ മാസം 3.4 ശതമാനമായിരുന്നു പണപ്പെരുപ്പം. 

അടുത്ത സാമ്പത്തിക വര്‍ഷം പണപ്പെരുപ്പം താഴുമെന്ന കണക്കുകൂട്ടലില്‍ വിശ്വസിച്ചാണ് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഈ പാക്കേജ് സ്ട്രീറ്റിംഗ് പ്രഖ്യാപിച്ചത്. എന്നാല്‍ യൂണിയനുകള്‍ ഈ പ്രഖ്യാപനത്തിനെതിരെ രോഷാകുലമായാണ് പ്രതികരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ പണപ്പെരുപ്പത്തിനും താഴെ ലഭിക്കുന്ന വര്‍ദ്ധനവുകളില്‍ നിന്നും മുക്തി നേടാന്‍ ശ്രമിക്കുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഇത് ആശ്വാസമേകില്ലെന്ന് യൂണിയനുകള്‍ പറയുന്നു. 

പുതിയ ഓഫര്‍ 'അപമാനിക്കലാണെന്ന്' റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗും, റോയല്‍ കോളേജ് ഓഫ് മിഡ്‌വൈഫ്‌സും പ്രതികരിച്ചു. ഉയരുന്ന വിലക്കയറ്റം പോലും പരിഗണിക്കാതെയാണ് പാക്കേജ് വന്നിരിക്കുന്നത്. പണപ്പെരുപ്പം താഴ്ന്നില്ലെങ്കില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വലിയൊരു പേ കട്ടാണ് ഗവണ്‍മെന്റ് അടിച്ചേല്‍പ്പിക്കുന്നത്. സിസ്റ്റം പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഒപ്പം നില്‍ക്കുന്നവരെ പരിഗണിക്കേണ്ടത് ഇങ്ങനെയല്ല, ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ നിക്കോള റേഞ്ചര്‍ പറഞ്ഞു. മറ്റ് പൊതുമേഖലാ പാക്കേജുകള്‍ കൂടി വന്ന ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍സിഎന്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.