
















16കാരിയെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ചെന്ന് കേസില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാട് പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഫിലിപ്പിനെ നിലമ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൗണ്‍സിലിം?ഗിനായി പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ ഫിലിപ്പിന്റെ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 2025 സെപ്റ്റംബറില്‍ കാസര്‍കോട് വെച്ച് ഉപദ്രവിച്ചുവെന്നാണ് പരാതി. എന്നാല്‍ ഇവിടെനിന്ന് അനുവാദം കൂടാതെ മറ്റിടങ്ങളലേക്ക് കൊണ്ട് പോയി എന്നാണ് പരാതിയിലുള്ളത്. സമൂഹമാധ്യമങ്ങളിലെങ്ങും വന്‍ സ്വീകാര്യതയുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും മോട്ടിവേഷണല്‍ കണ്‍സള്‍ട്ടന്റുമാണ് ഫിലിപ്പ് മമ്പാട്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലിയില്‍ നിന്ന് വിആര്‍എസ് എടുത്തയാളാണ്. കോഴിക്കോട് ചേവായൂര്‍ സ്വദേശികളായ രക്ഷിതാക്കളാണ് 16 വയസുള്ള മകള്‍ക്ക് കൗണ്‍സിലിം?ഗിനായി ഫിലിപ്പ് മമ്പാടിനെ ആശ്രയിച്ചത്. രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് പെണ്‍കുട്ടിയെ ഇയാളുടെ വീട്ടില്‍ താമസിപ്പിച്ചിരുന്നത്. ഇതിനിടെ രക്ഷിതാക്കളറിയാതെ, അവരുടെ സമ്മതമില്ലാതെ മറ്റിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. നിലവില്‍ നിലമ്പൂര്‍ പൊലീസിന്റെ കസ്റ്റഡിയിലാണ് ഫിലിപ്പ് മമ്പാടുള്ളത്. വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.