CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 9 Seconds Ago
Breaking Now

സ്റ്റാര്‍മര്‍ക്ക് ലൈഫ്‌ലൈന്‍; ക്യാബിനറ്റ് പിന്തുണ ലഭിച്ചതോടെ തല്‍ക്കാലം രക്ഷപ്പെട്ട് പ്രധാനമന്ത്രി; കലഹമൊഴിയാതെ ലേബര്‍ പാര്‍ട്ടി; രാജിവെയ്ക്കാന്‍ വൈകരുതെന്ന് ഓര്‍മ്മിപ്പിച്ച് സ്‌കോട്ടിഷ് ലേബര്‍ മേധാവി; യുദ്ധം കടുപ്പിച്ച് വെസ് സ്ട്രീറ്റിംഗ്

പീറ്റര്‍ മണ്ടേല്‍സണുമായി നടത്തിയിട്ടുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ സ്ട്രീറ്റിംഗ് പുറത്തുവിട്ടത് എതിരാളികളെ ചൊടിപ്പിച്ചു

നാണംകെട്ട് രാജിവെച്ച് പോകേണ്ട ഗതികേടില്‍ നിന്നും രക്ഷപ്പെട്ട് കീര്‍ സ്റ്റാര്‍മര്‍. ക്യാബിനറ്റ് യോഗത്തില്‍ പിന്തുണ ലഭിച്ചതോടെയാണ് തല്‍ക്കാലത്തേക്ക് പ്രധാനമന്ത്രി പദത്തില്‍ പിടിച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്. എന്നാല്‍ മണ്ടേല്‍സണ്‍ വിവാദം പിടിച്ചുകുലുക്കുന്നതിനിടെ സ്റ്റാര്‍മര്‍ ഇനി തുടരുതെന്ന് സ്‌കോട്ടിഷ് ലേബര്‍ നേതാവ് അനസ് സര്‍വാര്‍ പ്രഖ്യാപിച്ചത് പ്രധാനമന്ത്രിക്ക് തിരിച്ചടിയായി. 

സ്റ്റാര്‍മറുടെ അടുപ്പക്കാരനെന്ന് അറിയപ്പെട്ടിരുന്ന സര്‍വാര്‍ ഇപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് ലേബര്‍ പാര്‍ട്ടിയിലെ വിമതസ്വരം എത്രത്തോളം ശക്തമാണെന്നതിന് തെളിവാണ്. ഡൗണിംഗ് സ്ട്രീറ്റില്‍ അനവധി വീഴ്ചകള്‍ സംഭവിച്ചതായി ചൂണ്ടിക്കാണിച്ചാണ് സര്‍വാറിന്റെ ആവശ്യം. 'ഇപ്പോള്‍ കാണുന്ന പരാജയങ്ങളില്‍ നേതൃത്വം സത്യസന്ധത പാലിക്കണം. ശ്രദ്ധ തെറ്റിക്കുന്നത് അവസാനിക്കണം, നേതൃത്വം മാറണം', സ്‌കോട്ടിഷ് ലേബര്‍ നേതാവ് ആവശ്യപ്പെട്ടു. 

പ്രധാനമന്ത്രിക്ക് പിന്തുണ നല്‍കാത്ത മന്ത്രിമാരെ പുറത്താക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് ലേബര്‍ ശ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നത്. ചീഫ് ഓഫ് സ്റ്റാഫ് മോര്‍ഗാന്‍ മക്‌സ്വീനി രാജിവെച്ചതിന് പിന്നാലെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ടിം അലനും സ്ഥാനമൊഴിഞ്ഞു. ക്യാബിനറ്റ് സെക്രട്ടറി ക്രിസ് വോര്‍മാള്‍ഡും പുറത്തേക്കുള്ള വഴിയിലാണെന്നാണ് സൂചന. 

ഇടക്കാല നേതാവിനെ നിയോഗിക്കാനുള്ള സാധ്യതകള്‍ തെളിഞ്ഞെങ്കിലും നേതൃപോരാട്ടത്തിന് എതിരാളികള്‍ സുസജ്ജരല്ലെന്നതും, സാമ്പത്തിക വിപണികള്‍ ചാഞ്ചാടാന്‍ തുടങ്ങിയതും ചേര്‍ന്നാണ് നം. 10 സമ്മര്‍ദത്തിന് മന്ത്രിമാര്‍ വഴങ്ങിയത്. അതേസമയം പിന്‍ഗാമിയാകാന്‍ ശ്രമിക്കുന്ന പ്രധാന നേതാക്കളില്‍ ഒരാളായ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന് എതിരെ നം.10 വ്യാജപ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് സ്ട്രീറ്റിംഗ് അനുകൂലികള്‍ രംഗത്തെത്തി. 

ഇതിനിടെ പീറ്റര്‍ മണ്ടേല്‍സണുമായി നടത്തിയിട്ടുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ സ്ട്രീറ്റിംഗ് പുറത്തുവിട്ടത് എതിരാളികളെ ചൊടിപ്പിച്ചു. ഗവണ്‍മെന്റിന് വളര്‍ച്ച ഊര്‍ജ്ജിതമാക്കാനുള്ള പദ്ധതിയില്ലെന്നത് ഉള്‍പ്പെടെ ഇതില്‍ എഴുതിയതാണ് നം.10-ന് രോഷമാകുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.