CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 31 Seconds Ago
Breaking Now

ഹാപ്പി വാലന്റൈന്‍സ് ഡേ 'മഞ്ഞുവീഴ്ച'! രാത്രിയില്‍ ആറിഞ്ച് മഞ്ഞ് വീഴുമെന്ന് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്; ബ്രിട്ടന്‍ വീണ്ടും തണുത്ത് മരവിക്കുമ്പോള്‍ ആരോഗ്യ അലേര്‍ട്ട്; ഹാഫ്‌ടേം ഹോളിഡേകള്‍ തണുപ്പിലാകും

ഞായറാഴ്ച രാവിലെയും മഞ്ഞുവീഴ്ച തുടരും. രാത്രിയില്‍ തണുത്തുറഞ്ഞ മഴയും

ബ്രിട്ടന്റെ ചില ഭാഗങ്ങളില്‍ രാത്രിയോടെ ആറിഞ്ച് വരെ മഞ്ഞുവീഴ്ച നേരിടുമെന്ന് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. യുകെയിലേക്ക് വീണ്ടും ശൈത്യകാല കാലാവസ്ഥ പിടിമുറുക്കുന്ന സാഹചര്യമാണ് നേരിടുന്നത്. 

രാവിലെ 10 മണി വരെ രാജ്യത്ത് മഞ്ഞിനും, ഐസിനുമുള്ള മഞ്ഞ ജാഗ്രതകള്‍ നിലവിലുണ്ട്. സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ പല ഭാഗത്തും 10-15 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. അര്‍ദ്ധരാത്രിയോടെ താഴ്ന്ന പ്രദേശങ്ങളില്‍ ഒന്ന് മുതല്‍ മൂന്ന് വരെ സെന്റിമീറ്റര്‍ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. 

ഐസ് പ്രതലങ്ങളില്‍ തെന്നിവീഴാനും പരുക്കേല്‍ക്കാനും സാധ്യതയുള്ളതിനാല്‍ അധിക ശ്രദ്ധ വേണമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. റോഡുകളിലെ ഡ്രൈവിംഗും ജാഗ്രതയോടെ വേണമെന്നാണ് നിര്‍ദ്ദേശം. ഇതിന് പുറമെ റെയില്‍, ബസ്, മറ്റ് പൊതുഗതാഗത സംവിധാനങ്ങളും തടസ്സങ്ങള്‍ നേരിട്ടേക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 

ഞായറാഴ്ച രാവിലെയും മഞ്ഞുവീഴ്ച തുടരും. രാത്രിയില്‍ തണുത്തുറഞ്ഞ മഴയും തേടിയെത്തും. അതേസമയം വെയില്‍സിലും, സെന്‍ഡ്രല്‍, സതേണ്‍ ഇംഗ്ലണ്ടില്‍ ഐസിനുള്ള മഞ്ഞ ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. രാവിലെ 10 വരെയാണ് ഇതിനും പ്രാബല്യമുള്ളത്. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പുറപ്പെടുവിച്ച മഞ്ഞ ആരോഗ്യ അലേര്‍ട്ടുകള്‍ മിഡ്‌ലാന്‍ഡ്‌സിലും, നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും നിലവിലുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.