CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 41 Seconds Ago
Breaking Now

ഹോ ആശ്വാസം! പണപ്പെരുപ്പം ഒരു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍; കുടുംബങ്ങള്‍ക്കും, ഗവണ്‍മെന്റിനും ആശ്വാസ വാര്‍ത്ത; പലിശ നിരക്കുകള്‍ താഴാന്‍ വഴിയൊരുങ്ങി; പന്ത് കേന്ദ്ര ബാങ്കിന്റെ കോര്‍ട്ടില്‍

ക്ഷ്യവില താഴ്ന്നത് നിരക്ക് താഴാന്‍ ഏറെ സഹായകമായി

ബ്രിട്ടന് പണപ്പെരുപ്പം സംബന്ധിച്ച് സന്തോഷവാര്‍ത്ത. പണപ്പെരുപ്പം ഒരു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയതായി ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നു. ജനുവരിയില്‍ പണപ്പെരുപ്പ നിരക്ക് 3 ശതമാനത്തിലേക്ക് എത്തിയെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് സ്ഥിരീകരിച്ചു. 

പെട്രോള്‍ വില താഴ്ന്നതും, ഭക്ഷ്യ, വിമാന നിരക്കുകളിലെ കുറവും ചേര്‍ന്നാണ് ഈ ആശ്വാസം സമ്മാനിക്കുന്നത്. ഡിസംബറില്‍ നിന്നും കുത്തനെയുള്ള ഇടിവാണ് ഇതെന്നതും ആശ്വാസത്തിന് കരുത്തേകുന്നു. ഡിസംബറില്‍ ആറ് മാസത്തിനിടെ ഉയര്‍ന്ന നിരക്കായ 3.4 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്ന ശേഷമാണ് തിരിച്ചിറക്കം. 

ജനുവരിയില്‍ സിപിഐ പണപ്പെരുപ്പം താഴുമെന്ന് ഇക്കണോമിസ്റ്റുകള്‍ പ്രവചിച്ചിരുന്നു. പെട്രോള്‍ വില കുറയുന്നതാണ് പണപ്പെരുപ്പം കുത്തനെ കുറയുന്നതില്‍ സഹായകരമായതെന്ന് ഒഎന്‍എസ് ചീഫ് ഇക്കണോമിസ്റ്റ് ഗ്രാന്റ് ഫിറ്റ്‌സനര്‍ പറഞ്ഞു. 

ഭക്ഷ്യവില താഴ്ന്നത് നിരക്ക് താഴാന്‍ ഏറെ സഹായകമായി. 2026 മധ്യത്തോടെ തങ്ങള്‍ ലക്ഷ്യമിടുന്ന 2 ശതമാനത്തിലേക്ക് പണപ്പെരുപ്പം താഴുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടല്‍. നവംബര്‍ ബജറ്റിലെ ജീവിതച്ചെലവ് പ്രതിസന്ധി പിന്തുണ പ്രഖ്യാപിച്ച ബജറ്റാണ് ഇതിന് കാരണം. എനര്‍ജി ബില്ലുകള്‍ ഏപ്രില്‍ മാസത്തോടെ 150 പൗണ്ട് കുറയ്ക്കാനുള്ള പദ്ധതിയും ഇതില്‍ പെടുന്നു. 

തൊഴില്ലായ്മ നിരക്കുകള്‍ അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍ എത്തിയതിന് പിന്നാലെയാണ് പണപ്പെരുപ്പം താഴുന്നത്. പണപ്പെരുപ്പം താഴുന്നത് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ തെളിയിക്കുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.