
















പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം ആദ്യം പറഞ്ഞ പദ്ധതികള്‍ വിഴുങ്ങി ജനഹിതത്തിന് ഒപ്പിച്ച് നീങ്ങേണ്ട ഗതികേട് പല തവണ നേരിട്ട വ്യക്തിയാണ് കീര്‍ സ്റ്റാര്‍മര്‍. ആദ്യം ലേബര്‍ നിലപാട് അനുസരിച്ചും, സ്വന്തം കസേര സംരക്ഷിക്കാനും നീങ്ങുകയും, എതിര്‍പ്പ് ഉയരുന്നതോടെ ശരിയായ കാര്യം സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുകയും ചെയ്യുന്നതാണ് പ്രധാനമന്ത്രി നേരിടുന്ന പ്രധാന വെല്ലുവിൡ ഇപ്പോള്‍ തന്റെ കസേര സംരക്ഷിക്കാന്‍ നടത്തിയ മറ്റൊരു ശ്രമം കൂടി പൊളിഞ്ഞ നിലയിലാണ് സ്റ്റാര്‍മര്‍.
മേയ് മാസത്തില്‍ നടക്കേണ്ട ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ നീട്ടിവെയ്ക്കുകയായിരുന്നു സ്റ്റാര്‍മറുടെ പദ്ധതി. എന്നാല്‍ നിഗല്‍ ഫരാഗിന്റെ നേതൃത്വത്തില്‍ നിയമപരമായി വെല്ലുവിളി ഉയര്‍ന്നതോടെ സ്റ്റാര്‍മര്‍ പിന്‍മാറുകയായിരുന്നു. ഇത് പ്രധാനമന്ത്രി ഓഫീസിന്റെ 14-ാം യു-ടേണാണ്. 30 ലോക്കല്‍ കൗണ്‍സിലുകളില്‍ നടക്കേണ്ട തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകുമെന്നാണ് ഗവണ്‍മെന്റ് അറിയിച്ചിരിക്കുന്നത്.
യു-ടേണ്‍ എടുക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പാണ് നയങ്ങള്‍ റിവേഴ്‌സ് ചെയ്യുന്ന പരിപാടി ഇനി ഉണ്ടാകില്ലെന്ന് സ്റ്റാര്‍മര്‍ അവകാശപ്പെട്ടത്. ഇതോടെ മേയ് 7ന് നടക്കേണ്ട തെരഞ്ഞെടുപ്പിന് തിരക്കിട്ട ഒരുക്കം നടത്തേണ്ട ഗതികേടിലാണ് ടൗണ്‍ഹാളുകള്‍. റിഫോം പാര്‍ട്ടിയുടെ ലീഗല്‍ ഫീസും നല്‍കാമെന്ന് ഗവണ്‍മെന്റ് സമ്മതിച്ചു. തെരഞ്ഞെടുപ്പ് റദ്ദാക്കുന്നത് കോടതികള്‍ ചെവിക്ക് പിടിക്കുമെന്ന് മനസ്സിലായതോടെയാണ് 100,000 പൗണ്ട് ഫീസും നല്‍കുന്നത്.
ലോക്കല്‍ തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകുന്നത് ലേബറിന് മാത്രമല്ല കണ്‍സര്‍വേറ്റീവുകള്‍ക്കും മോശം വാര്‍ത്തയാണ്. സര്‍വ്വെകളില്‍ നൂറുകണക്കിന് സീറ്റുകള്‍ റിഫോം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച് കയറുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കമ്മ്യൂണിറ്റീസ് സെക്രട്ടറി സ്റ്റീവ് റീഡ് രാജിവെയ്ക്കണമെന്ന് ഫരാഗ് ആവശ്യപ്പെട്ടു.