CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 34 Minutes 22 Seconds Ago
Breaking Now

ശ്വാസ കോശ കാന്‍സറിന് ചികിത്സയിലിരിക്കേ സൗത്താംപ്ടണ്‍ മലയാളി നാട്ടില്‍ മരണത്തിന് കീഴടങ്ങി

കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പാലിയേറ്റീവ് കെയറില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം

ശ്വാസകോശത്തില്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലായിരുന്ന സൗത്താംപ്ടണ്‍ മലയാളി മരണത്തിനു കീഴടങ്ങി. മലയാളി സമൂഹത്തില്‍ ഏറെ സജീവമായിരുന്ന ചങ്ങനാശ്ശേരി പൂവം സ്വദേശി ലിജോ ടി ജോസഫ് ആണ് വിടവാങ്ങിയത്. 

കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പാലിയേറ്റീവ് കെയറില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം. യുകെയിലെത്തി ഭാര്യയ്ക്കും രണ്ടു പെണ്‍മക്കള്‍ക്കും ഒപ്പം  താമസിക്കവേ മൂന്നു വര്‍ഷത്തോളം മുമ്പാണ് രോഗം തിരിച്ചറിയുന്നത്. സൗത്താംപ്ടണില്‍ കെയര്‍ ഹോമിന് വേണ്ടി സ്റ്റാഫിംഗ് ഏജന്‍സി നടത്തവേയായിരുന്നു രോഗം തിരിച്ചറിഞ്ഞത്.തുടര്‍ന്ന് ലിജോയേയും കൊണ്ട് ഭാര്യ ഷാന്റി ലിജോ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് എത്തിയത്. 2008-09 വര്‍ഷങ്ങളിലാണ് ലിജോ യുകെയിലെത്തിയത്. രണ്ട് പെണ്‍കുട്ടികളാണ് ദമ്പതികള്‍ക്ക്. ആനില്‍ ലിജോ ജിസിഎസ്ഇ വിദ്യാര്‍ത്ഥിയും ആഡ്രിയ ലിജോ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.

ലിജോയുടെ മൃതസംസ്‌കാര ശുശ്രൂഷകള്‍  വെള്ളിയാഴ്ച രാവിലെ 10.30ന് പൂവം സെന്റ് ജോസഫ്സ് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നതാണ്. 

 21ന് ശനിയാഴ്ച രാവിലെ 9.30ന് സൗത്താംപ്ടണില്‍ ലിജോ അംഗമായിരുന്ന പള്ളിയില്‍ വച്ച് ലിജോയ്ക്ക് വേണ്ടി വി കുര്‍ബാനയും ഒപ്പീസും ഉണ്ടായിരിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.