CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 41 Minutes 11 Seconds Ago
Breaking Now

ഇനിയില്ല, പെര്‍മനന്റ് അഭയാര്‍ത്ഥി; സാമ്പത്തിക സഹായം ആവശ്യമില്ലാത്ത അഭയാര്‍ത്ഥി അപേക്ഷകര്‍ ഇനി ഫണ്ട് കിട്ടില്ല; നിയമം തെറ്റിച്ചാലും വരിക്ക് പുറത്ത്; കുടുംബസമേതം മടങ്ങിയാല്‍ 40,000 പൗണ്ട് ഇനാം; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി

സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ഇതിനെതിരെ ലഹള ഉയര്‍ത്തുന്നത് ഹോം സെക്രട്ടറിക്ക് സമ്മര്‍ദമാണ്

പുതിയ ഇമിഗ്രേഷന്‍ സിസ്റ്റം പ്രഖ്യാപിച്ച ഹോം സെക്രട്ടറിയുടെ നയങ്ങള്‍ക്കെതിരെ ലേബര്‍ എംപിമാര്‍. യുഎസിലെ ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ പിന്തുടരുന്നുവെന്നാണ് എംപിമാരുടെ ആരോപണം. എന്നാല്‍ എത്രയൊക്കെ എതിര്‍പ്പ് ഉയര്‍ന്നാലും പദ്ധതി നടപ്പാക്കുമെന്ന് വ്യക്തമാക്കിയ ഷബാന മഹ്മൂദ് യുകെയുടെ പെര്‍മനന്റ് അഭയാര്‍ത്ഥി പദവി അവസാനിപ്പിക്കുന്നതായാണ് അറിയിച്ചിരിക്കുന്നത്. 

കൂടാതെ സഹായം ആവശ്യമില്ലാത്ത അഭയാര്‍ത്ഥി അപേക്ഷകര്‍ക്ക് ഇനി ഇത് കിട്ടില്ലെന്ന് മാത്രമല്ല, നിയമം തെറ്റിച്ചാലും വരിക്ക് പുറത്താകും. അഭയാര്‍ത്ഥി അപേക്ഷ തള്ളിയ 150 കുടുംബങ്ങള്‍ക്ക് മടങ്ങിപ്പോകാന്‍ 40,000 പൗണ്ട് വീതം നല്‍കാനുള്ള പൈലറ്റ് സ്‌കീമും പ്രഖ്യാപനത്തിലുണ്ട്. ഈ കുടുംബങ്ങളെ ബന്ധപ്പെട്ടതായും ഏഴ് ദിവസത്തില്‍ തീരുമാനം അറിയിക്കാനുമാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്നും മഹ്മൂദ് അറിയിച്ചു. 

'ബ്രിട്ടനിലെ ജനങ്ങളുടെ ദയവ് അഭയാര്‍ത്ഥി നിയമങ്ങളെ ദുരുപയോഗം ചെയ്യാനും, അനധികൃതമായി ജോലി ചെയ്യാനും ഉപയോഗിച്ചതോടെയാണ് ഈ നയം മാറ്റം', ഷബാന മഹ്മൂദ് പ്രഖ്യാപിച്ചു. രാജ്യത്ത് ജോലി ചെയ്യാന്‍ അനുമതി ഇല്ലാത്തവര്‍ക്കാണ് നികുതിദായകന്‍ പണം നല്‍കുന്ന താമസസൗകര്യങ്ങള്‍ ലഭിക്കുക. റിഫോം യുകെ പോലുള്ള തീവ്രവലത് പാര്‍ട്ടികള്‍ അതിര്‍ത്തി നിയന്ത്രണം ആയുധമാക്കുന്നത് തടയാന്‍ ഈ നിര്‍ദ്ദേശങ്ങള്‍ ആവശ്യമാണെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു. 

എന്നാല്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ഇതിനെതിരെ ലഹള ഉയര്‍ത്തുന്നത് ഹോം സെക്രട്ടറിക്ക് സമ്മര്‍ദമാണ്. പ്രധാനമന്ത്രി സ്റ്റാര്‍മറുടെ നില പരുങ്ങലില്‍ നില്‍ക്കുമ്പോള്‍ ആഭ്യന്തര യുദ്ധം ലേബര്‍ പാര്‍ട്ടിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. നയങ്ങള്‍ സഭയില്‍ ചര്‍ച്ചയ്ക്ക് എത്തുമ്പോള്‍ എതിര്‍ക്കാനാണ് ചില ലേബര്‍ എംപിമാരുടെ നീക്കം. 




കൂടുതല്‍വാര്‍ത്തകള്‍.