CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 37 Seconds Ago
Breaking Now

ഗ്യാസ് ഫീല്‍ഡ് അക്രമിച്ചതിന് ഇറാന്റെ തിരിച്ചടി; സൗദിയെയും, ഖത്തറിനെയും ലക്ഷ്യമിട്ട് തെഹ്‌റാന്‍; തങ്ങളെ തൊട്ടാല്‍ 'എണ്ണയ്ക്ക് തീപിടിപ്പിച്ച്' പണികൊടുക്കാന്‍ ഇറാന്‍; എണ്ണവില ബാരലിന് 200 ഡോളര്‍ എത്തുമെന്ന് ഭീതി; യുകെയില്‍ ഇന്ധനവിലയും കൂടി, ജീവിതച്ചെലവിനെ ബാധിക്കുമെന്ന് സ്റ്റാര്‍മര്‍

ബ്രിട്ടനിലെ ഇന്ധന വില 18 മാസത്തിനിടെ ഉയര്‍ന്ന നിരക്കിലേക്ക് എത്തി

തങ്ങളെ തൊട്ടാല്‍ ആഗോള എണ്ണ വിപണിക്ക് തീയിട്ട് തിരിച്ച് പണികൊടുക്കാന്‍ ലക്ഷ്യമിട്ട് ഇറാന്‍. ഇറാന്‍ പ്രധാനപ്പെട്ട ഗ്യാസ് ഫീല്‍ഡില്‍ ബോംബാക്രമണം നടന്നതിന് പിന്നാലെ സൗദിയിലും, ഖത്തറിലും അക്രമം നടത്തിയാണ് തെഹ്‌റാന്‍ പ്രതികരിച്ചത്. അയല്‍പക്കത്തെ ഗള്‍ഫ് രാജ്യങ്ങളിലുള്ള എണ്ണ, ഗ്യാസ് പ്ലാന്റുകളില്‍ മിസൈല്‍ അക്രമം നടത്തി സാമ്പത്തിക യുദ്ധമാക്കി മാറ്റാനാണ് ഇറാന്‍ ശ്രമിക്കുന്നത്. 

മിഡില്‍ ഈസ്റ്റ് പ്രതിസന്ധിയെ പുതിയ തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടാണ് ഇറാന്‍ ഭരണകൂടം ഗള്‍ഫ് രാജ്യങ്ങളെ തന്നെ ലക്ഷ്യം വെയ്ക്കുന്നത്. വരുന്ന മണിക്കൂറുകളില്‍ അക്രമം ശക്തമാക്കുമെന്ന് വ്യക്തമായതോടെ ഇവിടുത്തെ പ്ലാന്റുകളില്‍ നിന്നും ജീവനക്കാരെ ഒഴിപ്പിക്കുകയാണ്. 

ലോകത്തിലെ ഏറ്റവും വലിയ നാച്വറല്‍ ഗ്യാസ് ഫീല്‍ഡായ സൗത്ത് പാര്‍സിലാണ് ഇസ്രയേല്‍ വ്യോമാക്രമണം നടന്നത്. ഇത് അപകടകരവും, നിരുത്തരവാദപരവുമാണെന്ന് ഗ്യാസ് ഫീല്‍ഡില്‍ പങ്കാളിത്തമുള്ള ഖത്തര്‍ പ്രതികരിച്ചു. ആഗോള എനര്‍ജി സുരക്ഷയെ അപകടത്തിലാക്കുന്നതാണ് അക്രമമെന്ന് ഖത്തര്‍ മുന്നറിയിപ്പ് നല്‍കി. 

എണ്ണവില ഇന്നലെ അഞ്ച് ശതമാനം വെച്ചാണ് വര്‍ദ്ധിച്ചത്. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തര്‍ എന്നിവിടങ്ങളിലെ ഊര്‍ജ്ജ ഉത്പാദന കേന്ദ്രങ്ങള്‍ തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാന്റെ പുതിയ നേതാവ് പ്രഖ്യാപിച്ചതോടെയാണ് എണ്ണ വില കുതിച്ചത്. യുദ്ധം സമ്പൂര്‍ണ്ണ സാമ്പത്തിക യുദ്ധത്തിലേക്കാണ് നീങ്ങുന്നതെന്ന് ഇറാന്‍ റീജ്യണല്‍ ഗവര്‍ണര്‍ എസ്‌കാന്‍ഡര്‍ പാസലാര്‍ പ്രഖ്യാപിച്ചു. 

ഇതിനിടെ ബ്രിട്ടനിലെ ഇന്ധന വില 18 മാസത്തിനിടെ ഉയര്‍ന്ന നിരക്കിലേക്ക് എത്തി. പ്രതിസന്ധി നീളുന്നതിനൊപ്പം ഇത് ജീവിതച്ചെലവ് പ്രതിസന്ധിയും ഇഴഞ്ഞ് നീങ്ങാന്‍ ഇടയാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ മുന്നറിയിപ്പ് നല്‍കി. 

 

 




കൂടുതല്‍വാര്‍ത്തകള്‍.