CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 38 Minutes Ago
Breaking Now

അന്താരാഷ്ട്ര നഴ്‌സുമാരെയും, ഡോക്ടര്‍മാരെയും അങ്ങനെയങ്ങ് തള്ളിക്കളഞ്ഞാലോ? വിദേശ ജീവനക്കാരെ കുറയ്ക്കാനുള്ള മന്ത്രിമാരുടെ പദ്ധതി അതിമോഹമെന്ന് എംപിമാര്‍; ഫോറിന്‍ റിക്രൂട്ട്‌മെന്റ് ഹെല്‍ത്ത് സര്‍വ്വീസിന് സമ്മാനിച്ചത് 14 ബില്ല്യണ്‍ പൗണ്ട് ലാഭം

2035 ആകുമ്പോള്‍ 10 ശതമാനം വിദേശ റിക്രൂട്ട്‌മെന്റ് കുറയ്ക്കാനാണ് ഗവണ്‍മെന്റ് പ്ലാന്‍

എന്‍എച്ച്എസില്‍ അന്താരാഷ്ട്ര ജീവനക്കാരെ കുറയ്ക്കാനുള്ള പദ്ധതി അതിമോഹമാണെന്ന് എംപിമാര്‍. നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, മിഡ്‌വൈഫുമാര്‍, എന്നിവരെ വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്തതിലൂടെ എന്‍എച്ച്എസിന് 14 ബില്ല്യണ്‍ പൗണ്ടിലേറെ ലാഭമുണ്ടായെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തി. 

അതേസമയം ആരോഗ്യ പ്രവര്‍ത്തകരെ ലഭിച്ച പല രാജ്യങ്ങളിലും ജീവനക്കാരുടെ ക്ഷാമം നിലനില്‍ക്കുന്നുണ്ട്. ഇവരെ പിന്തുണയ്ക്കാനുള്ള ഉത്തരവാദിത്വം യുകെയ്ക്കുണ്ട്. ആവശ്യമുള്ളത് ഊറ്റുക മാത്രമല്ല ചെയ്യേണ്ടത്, ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് കണ്ടെത്തി. 

2035 ആകുമ്പോള്‍ 10 ശതമാനം വിദേശ റിക്രൂട്ട്‌മെന്റ് കുറയ്ക്കാനാണ് ഗവണ്‍മെന്റ് പ്ലാന്‍. എന്നാല്‍ ഇത് അമിത പ്രതീക്ഷയാണെന്ന് അന്വേഷണം പറയുന്നു. നിലവില്‍ വിദേശ ജീവനക്കാരെ ഹെല്‍ത്ത് സര്‍വ്വീസ് ആശ്രയിക്കുന്ന തോതാണ് ഇതിന് കാരണം. 

'ആ തരത്തില്‍ എന്‍എച്ച്എസ് പ്രവര്‍ത്തിച്ചിട്ട് ദശകങ്ങളായി', അന്വേഷണത്തിന്റെ ചെയര്‍, മുന്‍ ഡെവലപ്‌മെന്റ് മന്ത്രി ആന്‍ഡ്രൂ മിച്ചല്‍ പറഞ്ഞു. യുകെയിലെ 36 ശതമാനം ഡോക്ടര്‍മാരും, 24 ശതമാനം നഴ്‌സുമാരും  ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പരിശീലനം നേടിയവരാണ്. 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ക്ക് അനുവദിച്ച വിസകളുടെ എണ്ണത്തില്‍ സാരമായി കുറവ് വന്നിട്ടുണ്ട്. വിദൂരമായ ഭാവിയിലേക്ക് വിദേശ ജീവനക്കാരെ ആശ്രയിക്കുന്നത് ഒഴിവാക്കാനും കഴിയില്ല, എപിപിജി പറഞ്ഞു. 

'സ്വന്തം വര്‍ക്ക്‌ഫോഴ്‌സിനെ വളര്‍ത്തിയെടുക്കണം. ഹെല്‍ത്ത് വര്‍ക്ക്‌ഫോഴ്‌സ് ദേശീയ ആസ്തിയായി കാണുന്നത് ഇനി ശരിയാകില്ല. വിദേശത്ത് നിന്നെത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെ കൊണ്ട് ഗുണമുണ്ടെങ്കില്‍ അവര്‍ വരുന്ന സിസ്റ്റം മെച്ചപ്പെടുത്താനും ഉത്തരവാദിത്വമുണ്ട്', മിച്ചല്‍ പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.