CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 38 Minutes 34 Seconds Ago
Breaking Now

എനിക്കെന്താ പ്രധാനമന്ത്രി ആയാല്‍, പുളിക്കുമോ? മേയിലെ ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ പൊട്ടിയാല്‍ സ്റ്റാര്‍മര്‍ രാജിവെയ്ക്കാന്‍ നിര്‍ബന്ധിതനാകും; അവസരം മുതലാക്കി നം.10 പിടിക്കാന്‍ ഫോറിന്‍ സെക്രട്ടറി; ചാന്‍സലറാകാന്‍ മിലിബന്ദ്

പാര്‍ട്ടിയെ ഒരുമിപ്പിക്കുന്ന മധ്യനിലപാടിലുള്ള നേതാവായി അവതരിക്കാനാണ് കൂപ്പറിന്റെ നീക്കം

പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ പിന്‍ഗാമിയാകാന്‍ ഫോറിന്‍ സെക്രട്ടറി വെറ്റ് കൂപ്പര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. എഡ് മിലിബന്ദിന് ചാന്‍സലറാകാന്‍ ടിക്കറ്റ് നല്‍കി നം.10 പിടിക്കാനാണ് കൂപ്പറിന്റെ നീക്കം. മേയ് മാസത്തിലെ ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ പൊളിഞ്ഞടുങ്ങിയാല്‍ കീര്‍ സ്റ്റാര്‍മര്‍ക്ക് പുറത്തേക്കുള്ള വഴിതുറക്കും. 

ഇത് സംഭവിച്ചാല്‍ പാര്‍ട്ടിയെ ഒരുമിപ്പിക്കുന്ന മധ്യനിലപാടിലുള്ള നേതാവായി അവതരിക്കാനാണ് കൂപ്പറിന്റെ നീക്കം. ഒരു കെയര്‍ ടേക്കര്‍ അടിസ്ഥാനത്തില്‍ അടുത്ത നേതൃപോരാട്ടത്തിന് മുന്‍പായി താല്‍ക്കാലികമായാണ് ഈ ദൗത്യം ഏറ്റെടുക്കുന്നതെന്ന് ഇവര്‍ അവകാശപ്പെടുമെങ്കിലും ആവശ്യത്തിന് ചിറക് മുളച്ചാല്‍ അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്ക് നയിക്കാന്‍ പാര്‍ട്ടി തന്നെ ആവശ്യപ്പെടുമെന്നാണ് കൂപ്പറിന്റെ അനുകൂലികള്‍ കരുതുന്നത്. 

മുന്‍ ലേബര്‍ നേതാവായ എഡ് മിലിബന്ദിനെ ചാന്‍സലറായി നിയോഗിക്കാനാണ് പദ്ധതി. പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ അടുത്ത നേതാവാകാനുള്ള പട്ടികയില്‍ മുന്നിലാണ് എനര്‍ജി സെക്രട്ടറി മിലിബന്ദ്. എന്നാല്‍ കൂപ്പര്‍ 11-ാം സ്ഥാനത്താണ്. 2010 മുതല്‍ 2015 വരെ കാലത്ത് നേതൃസ്ഥാനത്ത് ഉണ്ടായിരുന്ന മിലിബന്ദിന് അക്കാലത്ത് ഒരു ബേക്കണ്‍ സാന്‍ഡ്‌വിച്ച് കഴിക്കുന്നത് പോലും ബുദ്ധിമുട്ടിന്റെ ചിഹ്നമാക്കിയ മാറ്റിയ അനുഭവം ഉണ്ട്. അതിനാല്‍ ഇനി നേതാവാകുന്നതിന് പകരം അധികാരക്കസേരയ്ക്ക് പിന്നിലെ ശക്തിയാകാനാണ് താല്‍പര്യമുണ്ടാകുകയെന്നാണ് പറയപ്പെടുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.