CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 16 Seconds Ago
Breaking Now

മന്ത്രി പദത്തില്‍ ഇരിക്കുമ്പോള്‍ മണ്ടേല്‍സനായി എപ്സ്റ്റീന്‍ നിയമവിരുദ്ധ മയക്കുമരുന്നും, ബൊട്ടോക്‌സും എത്തിച്ചുനല്‍കി; യുഎസ് അംബാസിഡറായി നിയോഗിച്ചതിന്റെ പേരില്‍ സ്റ്റാര്‍മര്‍ കനത്ത സമ്മര്‍ദത്തില്‍; എരിതീയില്‍ എണ്ണയൊഴിച്ച് പുതിയ വിവരങ്ങള്‍

പെണ്‍കുട്ടിയെ ലൈംഗികതയ്ക്കായി ഉപയോഗിച്ചതിന് ശിക്ഷിക്കപ്പെട്ട് എപ്സ്റ്റീന്‍ വീട്ടുതടങ്കലില്‍ ഇരിക്കുമ്പോഴാണ് ഈ ഇമെയിലുകള്‍ അയച്ചത്

പീറ്റര്‍ മണ്ടേല്‍സനെ പോലൊരാളെ കണ്ണുമടച്ച് ബ്രിട്ടന്റെ യുഎസ് അംബാസിഡറായി നിയോഗിച്ചതിന്റെ പേരില്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പഴിയേറ്റ് വാങ്ങുകയാണ്. ഇയാളുടെ തനിനിറം സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ട് കിട്ടിയിട്ടും, നേരിലൊന്ന് സംസാരിക്കാന്‍ പോലും നില്‍ക്കാതെ യുഎസിലേക്കുള്ള അംബാസിഡറായി നിയോഗിച്ചതിന് പിന്നിലുള്ള 'രഹസ്യം' എന്താകും? ഈ ചോദ്യം വ്യാപകമായി പരക്കുമ്പോഴും വ്യക്തമായ ഉത്തരമില്ലാതെ സ്റ്റാര്‍മര്‍ ഇരുട്ടില്‍ തപ്പുകയാണ്. 

ആ കാരണം വ്യക്തമാക്കാന്‍ കഴിയാത്തിടത്തോളം വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ കഴിയില്ലെന്ന് സ്റ്റാര്‍മര്‍ക്ക് വ്യക്തമായി അറിയാം. എന്നിട്ടും പ്രധാനമന്ത്രിക്ക് ഒന്നും പറയാനില്ലെന്നത് പ്രസക്തമായ ചോദ്യമാണ്. ഇതിനിടയില്‍ മണ്ടേല്‍സന്റെ ദുഷ്പ്രവൃത്തികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. Andrew Mountbatten-Windsor and Peter Mandelson pictured wearing bathrobes while sat with Jeffrey Epstein

ലേബര്‍ മന്ത്രിയായി ഇരിക്കവെ എപ്സ്റ്റീന്‍ ഇയാള്‍ക്ക് മയക്കുമരുന്നുകള്‍ എത്തിച്ച് നല്‍കിയെന്ന് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ ന്യൂയോര്‍ക്കില്‍ തന്നെ കാണാനെത്തുമ്പോള്‍ ലേബര്‍ പിയറിന് കോസ്‌മെറ്റിക് ബൊട്ടോക്‌സ് ഇഞ്ചക്ഷനുകള്‍ സെറ്റ് ചെയ്ത് നല്‍കിയെന്നും സ്‌ഫോടനാത്മകമായ ഇമെയിലുകള്‍ വെളിപ്പെടുത്തുന്നു. 

14 വയസ്സ് മാത്രമുള്ള പെണ്‍കുട്ടിയെ ലൈംഗികതയ്ക്കായി ഉപയോഗിച്ചതിന് ശിക്ഷിക്കപ്പെട്ട് എപ്സ്റ്റീന്‍ വീട്ടുതടങ്കലില്‍ ഇരിക്കുമ്പോഴാണ് ഈ ഇമെയിലുകള്‍ അയച്ചത്. യുഎസിലും, യുകെയിലും പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ കൈയില്‍ വെയ്ക്കുന്നത് കുറ്റകരമായ സനാക്‌സാണ് എപ്സ്റ്റീന്‍ മണ്ടേല്‍സന് എത്തിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.