CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 19 Seconds Ago
Breaking Now

കെന്റിലെ മെനിഞ്ചൈറ്റിസ് ബാധ വമ്പന്‍ പ്രതിസന്ധി; ആയിരങ്ങള്‍ക്കിടയില്‍ രോഗം വ്യാപിച്ചെന്ന ആശങ്കയില്‍ ആരോഗ്യ മേധാവികള്‍ നെട്ടോട്ടം തുടങ്ങി; വിദ്യാര്‍ത്ഥികള്‍ രോഗബാധയുമായി വീടുകളില്‍ മടങ്ങിയെത്തിയത് എങ്ങനെ?

കാന്റര്‍ബറിയിലെ നൈറ്റ്ക്ലബാണ് പ്രഭവകേന്ദ്രമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്

കെന്റിലെ മെനിഞ്ചൈറ്റിസ് വ്യാപനത്തില്‍ വലിയ വീഴ്ച സംഭവിച്ചതായി ആരോപണം. മാരകമായ രോഗവ്യാപനം പിടിച്ചുനിര്‍ത്താനും, രോഗികളെ കണ്ടെത്താനും ആരോഗ്യ വകുപ്പ് നെട്ടോട്ടത്തിലാണ്. ആയിരക്കണക്കിന് രോഗികളെ ഇതിനകം സൃഷ്ടിച്ചിരിക്കാമെന്ന ആശങ്കയിലാണ് വകുപ്പ്. 

ഇതിനകം 2 പേരുടെ മരണത്തിനും, 11 പേരെ ഗുരുതരാവസ്ഥയിലുമായിക്കിയ രോഗത്തിനെതിരെ 2000 വിദ്യാര്‍ത്ഥികള്‍ക്ക് കാന്റര്‍ബറിയില്‍ പ്രിവന്റീവ് ആന്റിബയോട്ടിക്കുകള്‍ നല്‍കി. ഒരു യൂണിവേഴ്‌സിറ്റി വിദ്യര്‍ത്ഥിയും, 18 വയസ്സുള്ള ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമാണ് മരണപ്പെട്ടത്. ആശുപത്രിയില്‍ ചികിത്സയിലുള്ള ചിലര്‍ ഇന്‍ഡ്യൂസ്ഡ് കോമയിലാണ്. 

കാന്റര്‍ബറിക്ക് പുറത്തുള്ള രണ്ട് സ്‌കൂളുകലിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലണ്ടനില്‍ ഉള്‍പ്പെടെ ഒരു സ്ത്രീയിലും രോഗലക്ഷണങ്ങള്‍ കണ്ടതോടെ എത്രത്തോളം വ്യാപനം ഉണ്ടായെന്ന ആശങ്ക ശക്തമായി. അടുത്ത് ഇടപഴകുന്നതിലൂടെയാണ് മെനിഞ്ചൈറ്റിസ് പകരുന്നത്. ഗുരുതരമായ ബാക്ടീരിയല്‍ ഇന്‍ഫെക്ഷനാണ് രോഗത്തിന് ഇടയാക്കുന്നത്. 

13 മുതല്‍ 14 വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്കാണ് മെനിഞ്ചൈറ്റിസിന് എതിരായ എസിഡബ്യുവൈ-135 വാക്‌സിനേഷന്‍ നല്‍കുന്നത്. വിദ്യാര്‍ത്ഥികളില്‍ 73 ശതമാനമാണ് ഈ വാക്‌സിനേഷന്‍ നിരക്ക്. 

കാന്റര്‍ബറിയിലെ നൈറ്റ്ക്ലബാണ് പ്രഭവകേന്ദ്രമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവിടെ വന്നുപോയ ആയിരക്കണക്കിന് പേരെ ബന്ധപ്പെടാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. മാര്‍ച്ച് 5, 6, 7 തീയതികളില്‍ ക്ലബ് കെമിസ്ട്രി സന്ദര്‍ശിച്ചവര്‍ മുന്നോട്ട് വരണമെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ആവശ്യപ്പെട്ടു. 




കൂടുതല്‍വാര്‍ത്തകള്‍.