CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 12 Seconds Ago
Breaking Now

യു പ്രതിഭയ്ക്ക് എതിരായ പരാമര്‍ശത്തില്‍ മുസ്ലിം ലീഗ് നേതാവ് ഇര്‍ഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി

പ്രതിഭയുടെയടക്കം പരാതിയില്‍ കേസെടുത്ത കായംകുളം പോലീസാണ് ഇര്‍ഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടത്.

കായംകുളം എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ യു പ്രതിഭയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മുസ്ലിം ലീഗ് നേതാവ് ഇര്‍ഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിഭയുടെയടക്കം പരാതിയില്‍ കേസെടുത്ത കായംകുളം പോലീസാണ് ഇര്‍ഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടത്.

സ്ത്രീത്വത്തെ അപമാനിക്കല്‍, നവമാധ്യമങ്ങള്‍ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിനു ഐടി നിയമ പ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്. ഒരു സ്ത്രീയ്ക്ക് നേരെയും അധിക്ഷേപ പരാമര്‍ശം നടത്തുന്നത് ഭൂഷണമല്ലെന്നും ആ ഒരു സന്ദേശം പൊതുസമൂഹത്തിനു വരണമെന്നും പറഞ്ഞുകൊണ്ടാണ് അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിഭ പരാതി നല്‍കിയത്. വ്യാപകമായി സൈബര്‍ ആക്രമണം നേരിടുകയാണെന്നും സൈബര്‍ ഇടത്തില്‍ വ്യക്തിഹത്യ നേരിടുന്നുവെന്നും പ്രതിഭ നല്‍കിയ പരാതിയില്‍ പറയുന്നു.

മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന ഇര്‍ഷാദ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി എം ലിജുവിന്റെ തിരഞ്ഞെടുപ്പു കണ്‍വന്‍ഷനിലായിരുന്നു പ്രതിഭയ്ക്ക് എതിരായ പരാമര്‍ശം നടത്തിയത്.

'ജനപ്രതിനിധിയെന്ന നിലയില്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോഴാണു വാക്ചാതുരി കൊണ്ടും ശരീര അഴകു കൊണ്ടും അതു വില്‍പനയ്ക്കു വച്ചു വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്നത്'- എന്നായിരുന്നു പരാമര്‍ശം. സംഭവം വിവാദമായതിനു പിന്നാലെ ഇര്‍ഷാദിനെ ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു. പരാമര്‍ശത്തില്‍ ഇര്‍ഷാദ് ഖേദം പ്രകടിപ്പിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.