
















വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കി മൊബൈല്‍ ഫോണില്‍ സൂക്ഷിച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. അടാട്ട് ചിറ്റിലപ്പിള്ളി വാലിക്കോടത്ത് വീട്ടില്‍ സജു വര്‍ഗീസിനെയാണ് (48) കുന്നംകുളം പോലീസ് പിടികൂടിയത്. വിദ്യാര്‍ഥികളുടെയും മറ്റ് അധ്യാപകരുടെയും പരാതിയെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പഠനാവശ്യങ്ങള്‍ക്കായി പ്രിന്‍സിപ്പല്‍ തന്റെ മൊബൈല്‍ ഫോണ്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നു. ഫോണ്‍ ഉപയോഗിക്കുന്നതിനിടെ ഗാലറി പരിശോധിച്ച വിദ്യാര്‍ഥികള്‍ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ കണ്ടെത്തുകയായിരുന്നു. സ്വന്തം സ്‌കൂളിലെ കുട്ടികളുടെ തന്നെ ചിത്രങ്ങളാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ അധ്യാപകരെയും വീട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.