CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 21 Minutes 24 Seconds Ago
Breaking Now

ബ്രിസ്‌റ്റോള്‍ സിറ്റി സെന്ററില്‍ സ്ത്രീ ബലാത്സംഗത്തിന് ഇരയായി; വീക്കെന്‍ഡില്‍ നടന്ന അക്രമത്തിന് പിന്നില്‍ ഇന്ത്യന്‍ വംശജരെന്ന് സംശയം; നാല് പുരുഷന്‍മാരുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് പോലീസ്; സ്‌കൂളുകള്‍ ലോക്ക്ഡൗണിലാക്കിയ വെടിവെപ്പിന് പിന്നാലെ പുതിയ അക്രമം

20-കളിലും, 30-കളിലും പ്രായമുള്ള ഏഷ്യന്‍ വംശജരാണ് തന്നെ അക്രമിച്ചതെന്ന് ഇര പോലീസിനോട് വെളിപ്പെടുത്തി

ബ്രിസ്റ്റോള്‍ സിറ്റി സെന്ററില്‍ ഒരു സ്ത്രീ ബലാത്സംഗത്തിന് ഇരയായ സംഭവം റിപ്പോര്‍ട്ട് ചെയ്തതോടെ മേഖലയില്‍ പോലീസ് പട്രോളിംഗ് വര്‍ദ്ധിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് പുരുഷന്‍മാരുടെ ചിത്രങ്ങളും പോലീസ് പുറത്തുവിട്ടു. പ്രതികള്‍ ഇന്ത്യന്‍ വംശജരാണെന്ന് സംശയമുണ്ട്. 

മാര്‍ച്ച് 29ന് അസംബ്ലി റൂംസ് ലെയിനില്‍ വെച്ചാണ് അക്രമം അരങ്ങേറിയത്. പുലര്‍ച്ചെ 3.05-ഓടെയാണ് സംഭവം നടന്നതെന്ന് എവോണ്‍ & സോമര്‍സെറ്റ് പോലീസ് സ്ഥിരീകരിച്ചു. അക്രമത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. നഗരത്തിലേക്ക് യാത്ര ചെയ്ത് എത്തിയവരാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് കരുതുന്നു. 

20-കളിലും, 30-കളിലും പ്രായമുള്ള ഏഷ്യന്‍ വംശജരാണ് തന്നെ അക്രമിച്ചതെന്ന് ഇര പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. പോലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഇവരുടെ ചിത്രങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് പുറത്തുവിട്ടതോടെ പ്രതികളെ വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇര വിവരം റിപ്പോര്‍ട്ട് ചെയ്ത് എട്ടാം മിനിറ്റില്‍ പോലീസ് സ്ഥലത്തെത്തി ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്ന് ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ മാര്‍ക്ക് ആല്‍മണ്ട് പറഞ്ഞു. എന്നാല്‍ ഈ സമയം കൊണ്ട് പ്രതികള്‍ സ്ഥലത്ത് നിന്നും മുങ്ങിയിരുന്നു. 

ബ്രിസ്റ്റോളില്‍ ഒരാളെ കൊല്ലാന്‍ ശ്രമിച്ച വെടിവെപ്പ് നടന്നതിന് പിന്നാലെയാണ് പുതിയ അക്രമസംഭവം. ബുധനാഴ്ച സ്പീഡ്‌വെല്‍ റോഡില്‍ വെച്ചാണ് കാറിന് നേരെ വെടിവെപ്പ് ഉണ്ടായത്. 24-കാരന്‍ വില്ല്യം സ്‌കാമെലാണ് അക്രമത്തില്‍ പിടിയിലായിരിക്കുന്നത്. വെടിവെപ്പ് നടന്നതോടെ പ്രദേശത്തെ മൂന്ന് സ്‌കൂളുകള്‍ ലോക്ക്ഡൗണിലായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.