CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 11 Seconds Ago
Breaking Now

ഗവണ്‍മെന്റിന് തലവേദന കൂട്ടി സീനിയര്‍ ഡോക്ടര്‍മാര്‍; ശമ്പളത്തര്‍ക്കത്തില്‍ കളി മാറിക്കളിച്ച് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍; കണ്‍സള്‍ട്ടന്റുമാര്‍ മുതല്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍ വരെ സമരത്തിന് ഇറങ്ങാന്‍ സാധ്യത; രോഗികള്‍ക്കും, മറ്റ് എന്‍എച്ച്എസ് ജീവനക്കാര്‍ക്കും പണികിട്ടും

3.5 ശതമാനം ശമ്പളവര്‍ദ്ധന സംബന്ധിച്ച് നടന്ന ചര്‍ച്ചകള്‍ ഫലപ്രദമാകാതെ വന്നതാണ് ഈ നീക്കത്തിലേക്ക് നയിക്കുന്നതെന്നാണ് ആരോപണം

ഗവണ്‍മെന്റുമായി ശമ്പളവര്‍ദ്ധന വിഷയത്തില്‍ കൊമ്പുകോര്‍ക്കുന്ന ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ തന്നെ തലവേദനയായി ഇരിക്കുമ്പോള്‍ അടുത്ത പണിയുമായി സീനിയര്‍ ഡോക്ടര്‍മാര്‍. കണ്‍സള്‍ട്ടന്റുമാര്‍, സ്‌പെഷ്യലിസ്റ്റ്, അസോസിയേറ്റ് സ്‌പെഷ്യലിസ്റ്റ്, സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ക്കിടയിലാണ് സമരം നടത്താന്‍ ബിഎംഎ മേയ് 11 മുതല്‍ ബാലറ്റിംഗ് നടത്തുന്നത്. 

റസിഡന്റ് ഡോക്ടര്‍മാര്‍ ഏപ്രില്‍ 7 മുതല്‍ 13 വരെ ആറ് ദിവസം പണിമുടക്കാന്‍ ഒരുങ്ങുമ്പോഴാണ് യൂണിയന്‍ കളിമാറ്റി കളിക്കുന്നത്. ഈസ്റ്റര്‍ ബാങ്ക് ഹോളിഡേയ്ക്ക് തൊട്ടുപിന്നാലെ സമരം തുടങ്ങുന്നതിനാല്‍ രോഗികള്‍ നല്ല രീതിയില്‍ വിഷമിക്കുമെന്ന് ആശങ്കയുണ്ട്. അതേസമയം ഗവണ്‍മെന്റ് മുന്നോട്ട് വെച്ച ഓഫര്‍ അംഗങ്ങളുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കാന്‍ പോലും നില്‍ക്കാതെയാണ് ബിഎംഎ പണിമുടക്ക് പ്രഖ്യാപിച്ചത്. ഇതില്‍ രൂക്ഷവിമര്‍ശനം ഉയരുമ്പോഴാണ് അടുത്ത സംഘം സമരത്തിലേക്ക് നീങ്ങുന്നത്. 

ഇംഗ്ലണ്ടിലെ എല്ലാ സെക്കന്‍ഡറി കെയര്‍ ഡോക്ടര്‍മാരും പണിമുടക്കിലേക്ക് ഇറങ്ങാനുള്ള സാധ്യതയാണ് തെളിയുന്നതെന്ന് ബിഎംഎ മുന്നറിയിപ്പ് നല്‍കുന്നു. ഡോക്ടര്‍മാര്‍ ഒരേ സമയം സമരത്തിന് ഇറങ്ങുന്നത് രോഗികള്‍ക്ക് കനത്ത ആഘാതമാകും. ഒപ്പം കാത്തിരിപ്പ് ലിസ്റ്റ് കുറയ്ക്കുമെന്ന ലേബര്‍ വാഗ്ദാനവും തിരിച്ചടി നേരിടും. 

സീനിയര്‍ ഡോക്ടര്‍മാരും, മന്ത്രിമാരും തമ്മില്‍ 3.5 ശതമാനം ശമ്പളവര്‍ദ്ധന സംബന്ധിച്ച് നടന്ന ചര്‍ച്ചകള്‍ ഫലപ്രദമാകാതെ വന്നതാണ് ഈ നീക്കത്തിലേക്ക് നയിക്കുന്നതെന്നാണ് ആരോപണം. കഴിഞ്ഞ വര്‍ഷം സരാശരി 147,000 പൗണ്ട് വരുമാനം കൈവരിച്ച കണ്‍സള്‍ട്ടന്റുമാരാണ് തങ്ങള്‍ 2008/9 മുതല്‍ 26 ശതമാനം വരുമാന നഷ്ടം ഉണ്ടായെന്നും ഇത് നികത്തിക്കിട്ടണമെന്നും ആവശ്യപ്പെടുന്നത്. 35 ശതമാനമാണ് ഇവരുടെ 'ഞെട്ടിക്കുന്ന' വര്‍ദ്ധന ആവശ്യം.




കൂടുതല്‍വാര്‍ത്തകള്‍.