CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 37 Seconds Ago
Breaking Now

ഉണ്ട ചോറിന് നന്ദി കാണിക്കാന്‍ നില്‍ക്കരുത്, മോഷ്ടിക്കുന്നവര്‍ മോഷ്ടിച്ചോട്ടെ! ഈസ്റ്റര്‍ എഗ് മോഷ്ടിക്കാന്‍ നോക്കിയ കള്ളനെ പിടികൂടി; 17 വര്‍ഷം വെയ്റ്റ്‌റോസില്‍ ജോലി ചെയ്ത വ്യക്തിയെ പുറത്താക്കി? സൂപ്പര്‍മാര്‍ക്കറ്റ് ജോലിക്കാര്‍ക്ക് ഇതൊരു അനുഭവപാഠം

ദിവസേന കാണുന്ന മോഷണങ്ങള്‍ കണ്ട് മനംമടുത്ത് ഇടപെട്ട് പോയതാണെന്ന് സ്മിത്ത് പറയുന്നു

ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മോഷണങ്ങള്‍ നിര്‍ബാധം തുടരുകയാണ്. പോലീസിന് ഈ കേസൊന്നും നോക്കാന്‍ താല്‍പര്യമില്ല. ജീവനക്കാര്‍ മോഷ്ടാക്കളുടെ അക്രമത്തിന് ഇരകളാകുകയും ചെയ്യുന്നു. ഇതിനിടെയാണ് ധൈര്യം ഉള്ള സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ അബദ്ധത്തില്‍ പോലും മോഷണം തടയാന്‍ നോക്കുതെന്ന അനുഭവകഥ പുറത്തുവരുന്നത്. 

ആഡംബര ഈസ്റ്റര്‍ എഗ്ഗുകള്‍ മോഷ്ടിക്കാന്‍ നോക്കിയ ഷോപ്പ്‌ലിഫ്റ്ററെ കൈയോടെ പിടികൂടിയ ജീവനക്കാരന് സ്വാഭാവികമായി സ്തുത്യര്‍ഹ സേവനത്തിനുള്ള പാരിതോഷികമാണ് നല്‍കേണ്ടത്. എന്നാല്‍ മുതിര്‍ന്ന ജീവനക്കാരന്‍ വാക്കര്‍ സ്മിത്തിന്റെ ജീവിതത്തില്‍ ഇതല്ല സംഭവിച്ചത്. 

17 വര്‍ഷക്കാലമായി വെയ്റ്റ്‌റോസില്‍ ജോലി ചെയ്തിരുന്ന 54-കാരനെ മോഷ്ടാവിനെ പിടികൂടിയതിന്റെ പേരില്‍ സ്ഥാപനം പുറത്താക്കിയാണ് ഞെട്ടിച്ചത്. സൗത്ത് ലണ്ടന്‍ ക്ലാപ്ഹാം ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന് വെയ്റ്റ്‌റോസ് സ്‌റ്റോറില്‍ ഒരു കസ്റ്റമറാണ് ഒരാള്‍ ഷോപ്പിംഗ് ബാഗ് നിറയെ ഈസ്റ്റര്‍ എഗ് നിറയ്ക്കുന്നതായി സ്മിത്തിനെ അറിയിച്ചത്. The thief had stuffed the bag full of Lindt Gold Bunny Easter eggs which retail for £13 each

കള്ളനെ കണ്ട സ്മിത്ത് ഇയാളൊരു പതിവ് മോഷ്ടാവാണെന്ന് തിരിച്ചറിയുകയും, ബാഗ് പിടിച്ചെടുക്കുകയും ചെയ്തു. മോഷ്ടാവ് ഇത് തിരിച്ചുപിടിക്കാന്‍ ശ്രമിച്ചതോടെ ഒരു വടംവലി ഉണ്ടാകുകയും ബാഗ് കീറി ഇതിലുണ്ടായിരുന്ന 13 പൗണ്ട് വീതം വിലയുള്ള ലിന്‍ഡിറ്റ് ഗോള്‍ഗ് ബണ്ണി എഗ്ഗുകള്‍ താഴെ വീഴുകയും ചെയ്തു. ഇതിലൊരെണ്ണം നിലത്ത് വീണ് പൊട്ടി. 

പദ്ധതി പൊളിഞ്ഞതോടെ മോഷ്ടാവ് ഷോപ്പില്‍ നിന്നും പുറത്തേക്കോടി. സ്മിത്ത് താഴെ പൊട്ടിക്കിടന്ന ചോക്ലേറ്റ് എടുത്ത് മോഷ്ടാവിന് നേരെ എറിഞ്ഞു. എന്നാല്‍ ഇത് കണ്ട മാനേജര്‍ സ്മിത്തിനെ വഴക്ക് പറയുകയും, മാപ്പ് പറയിക്കുകയും ചെയ്തു. കാര്യങ്ങള്‍ അവിടെയും നിര്‍ത്താതെ മാനേജര്‍ സംഭവം മുകളിലേക്ക് അറിയിച്ചു. മോഷ്ടാവിനെ തടഞ്ഞ സ്മിത്തിനെ 17 വര്‍ഷം തങ്ങള്‍ക്കായി സേവനം നല്‍കിയ വ്യക്തിയാണെന്ന് പോലും മറന്ന് പുറത്താക്കാനാണ് മാനേജര്‍മാര്‍ തീരുമാനിച്ചത്. 

ദിവസേന കാണുന്ന മോഷണങ്ങള്‍ കണ്ട് മനംമടുത്ത് ഇടപെട്ട് പോയതാണെന്ന് സ്മിത്ത് പറയുന്നു. തങ്ങള്‍ വില്‍ക്കുന്ന സാധനങ്ങളൊന്നും ഒരു ജീവന് പകരം വെയ്ക്കാവുന്നതല്ലെന്നാണ് വെയ്റ്റ്‌റോസ് വക്താവിന്റെ പ്രതികരണം. 




കൂടുതല്‍വാര്‍ത്തകള്‍.