CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 49 Seconds Ago
Breaking Now

ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകും; പ്രവചനവുമായി രാഹുല്‍ ഗാന്ധി; കളംമാറിയ സുധാകരന്റെ പ്രചരണത്തില്‍ പ്രസംഗം

കേരളത്തിലെ സിപിഎമ്മും ബിജെപി-ആര്‍എസ്എസ് നേതൃത്വവും തമ്മില്‍ അവിശുദ്ധമായ ഒരു ബന്ധമുണ്ടെന്ന് രാഹുല്‍

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും  ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഇന്ന് ഇടതുപക്ഷത്തില്‍ ഇടതുപക്ഷത്തിന്റേതായ യാതൊന്നും തന്നെ ഇല്ലെന്നും ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന്റെ നയങ്ങള്‍ ഇപ്പോള്‍ ഒരു ഇടതുപക്ഷ ഗവണ്‍മെന്റിന്റേതല്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആലപ്പുഴയില്‍ ജി. സുധാകരന്റെ തിരഞ്ഞെടുപ്പ് റാലിയിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

വര്‍ഗീയതയുടെ അദൃശ്യമായ കരങ്ങളാണ് എല്‍ഡിഎഫിനെ മുന്നോട്ട് നയിക്കുന്നതെന്നും ഇത് രാജ്യത്തെ വിഭജിക്കുന്നതിനും വിദ്വേഷം പരത്തുന്നതിനും കാരണമാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ സിപിഎമ്മും ബിജെപി-ആര്‍എസ്എസ് നേതൃത്വവും തമ്മില്‍ അവിശുദ്ധമായ ഒരു ബന്ധമുണ്ടെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷ മുന്നണിയിലെ പല നേതാക്കളും ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍ കോണ്‍ഗ്രസ് വേദിയിലെത്തിയത്, അദ്ദേഹം അവസരവാദപരമായ നിലപാട് സ്വീകരിച്ചതുകൊണ്ടല്ലെന്നും എല്‍ഡിഎഫിന് സംഭവിച്ച അടിസ്ഥാനപരമായ മാറ്റങ്ങള്‍ കാരണമാണ് അദ്ദേഹം ഈ വേദിയില്‍ എത്തിയതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. എല്‍ഡിഎഫ് മുമ്പ് ചില ആശയങ്ങള്‍ക്കായി നിലകൊണ്ടിരുന്നെങ്കിലും ഇപ്പോള്‍ ആ ആശയങ്ങളില്‍ നിന്ന് അവര്‍ വ്യതിചലിച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.