
















നിയമസഭാതെരഞ്ഞെടുപ്പില്‍ നല്ല ഭൂരിപക്ഷത്തില്‍ കഴക്കൂട്ടത്ത് ജയിക്കുമെന്ന് ഇടത് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്‍. രാഷ്ട്രീയ ഭേദമന്യേ ജനം ഒപ്പം നില്‍ക്കും. സ്വര്‍ണക്കൊള്ള വിവാദം ഏശില്ല, കടകംപള്ളി പറഞ്ഞു.
'പോറ്റിയെ കേറ്റിയെ' എത്ര പാടിയാലും അത് ജനങ്ങളെ സ്വാധീനിക്കില്ല. വ്യക്തിപരമായ ആരോപണം ഏറെ വേദനിപ്പിച്ചെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
സ്വര്‍ണ്ണക്കൊള്ളയിലെ പ്രചാരണം ജനം വിശ്വസിക്കില്ല. വ്യക്തിപരമായി ആക്രമിക്കപ്പെട്ടു. അതില്‍ വിഷമമുണ്ട്. കുടുംബവും വേദനിച്ചു. ആരോപണങ്ങളെ ഭയക്കുന്നില്ലെന്നും ആരോപണം ഉന്നയിക്കുന്നവര്‍ വസ്തുതകള്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഫോട്ടോയിലും കടകംപള്ളി പ്രതികരിച്ചു. ഒപ്പം ഫോട്ടോയെടുക്കാന്‍ വരുന്ന ആരെയും തടയാറില്ലെന്നായിരുന്നു വിശദീകരണം.