CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 16 Seconds Ago
Breaking Now

കെ മുരളീധരന്‍ വളരെ രഹസ്യമായി ബിജെപിയുടെ പിന്തുണ തേടുന്നുണ്ട്; ആരോപണവുമായി വി.കെ പ്രശാന്ത്; ബിജെപി കൗണ്‍സിലര്‍ മുരളിക്കായി പ്രവര്‍ത്തിക്കുന്നു?

വട്ടിയൂര്‍ക്കാവില്‍ ത്രികോണമത്സരമാണെങ്കിലും സിപിഎമ്മും ബിജെപിയും തമ്മിലാണ് മത്സരമെന്നും വികെ പ്രശാന്ത്

നിയമസഭാ തെരഞ്ഞെടുപ്പില്‍  കെ മുരളീധരന്‍ വളരെ രഹസ്യമായി ബിജെപിയുടെ പിന്തുണ തേടുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി വികെ പ്രശാന്ത്. വട്ടിയൂര്‍ക്കാവിലെ ഒരു ബിജെപി കൗണ്‍സിലര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മുരളീധരന് വേണ്ടി രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും  ശ്രീലേഖയോട് ബിജെപിയില്‍ ചിലര്‍ക്കുള്ള അതൃപ്തി മുതലെടുക്കുകയാണ് മു രളീധരന്‍ ചെയ്യുന്നത് എന്നാണ് പ്രശാന്തിന്റെ ആരോപണം.

 ബിജെപിയുടെ വോട്ട് വാങ്ങാന്‍ മുരളീധരന്‍ വലിയ പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. അതാണ് എതിര്‍സ്ഥാനാര്‍ഥിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ബിജെപിയെ എതിര്‍ത്തുകൊണ്ടാണ് ഞങ്ങള്‍ മുന്നോട്ട് പോവുന്നത്. സിറ്റിംഗ് എംഎല്‍എ എന്ന നിലയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെ ആളുകള്‍ക്കും വേണ്ടി സഹായം ചെയ്തിട്ടുണ്ടെന്നും അവരെല്ലാം ഞങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്നും വികെ പ്രശാന്ത് പറഞ്ഞു.

മറ്റു പാര്‍ട്ടികളിലുള്ള ആളുകളും ഞങ്ങള്‍ക്ക് വോട്ട് ചെയ്യും. കോര്‍പ്പറേഷന്‍ ഭരണം ഇല്ലെന്നത് വിജയത്തെ ബാധിക്കില്ല. വട്ടിയൂര്‍ക്കാവില്‍ ത്രികോണമത്സരമാണെങ്കിലും സിപിഎമ്മും ബിജെപിയും തമ്മിലാണ് മത്സരമെന്നും വികെ പ്രശാന്ത് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.